Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരളത്തില്‍ എല്ലായിടത്തും എല്‍.ഡി.എഫിന് അനുകൂലമായ മാനസികപിന്തുണയാണ് കാണാന്‍ കഴിയുന്നതെന്ന് സുധാകര്‍ റെഡ്ഡി
14/05/2016
വൈക്കത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശയുടെ തെരഞ്ഞെടുപ്പ് പൊതുയോഗം ബോട്ട്‌ജെട്ടി മൈതാനിയില്‍ സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി എസ്.സുധാകര്‍ റെഡ്ഡി ഉദ്ഘാടനം ചെയ്യുകയായിരുന്നു

കേരളത്തില്‍ എല്ലായിടത്തും എല്‍.ഡി.എഫിന് അനുകൂലമായ മാനസികപിന്തുണയാണ് കാണാന്‍ കഴിയുന്നത്. മത്സരം എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണ്. കോണ്‍ഗ്രസിന്റെ നവലിബറല്‍ നയങ്ങള്‍ കോടിക്കണക്കായ ജനങ്ങളെ ദുരിതത്തിലാഴ്ത്തി. അതുതന്നെയാണ് ബി.ജെ.പിയും പിന്തുടരുന്നതെന്ന് സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി എസ്.സുധാകര്‍ റെഡ്ഡി പറഞ്ഞു. വൈക്കം ബോട്ട്‌ജെട്ടി മൈതാനിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശയുടെ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ഭരണം സാധാരണക്കാരുടെ ജീവിതത്തില്‍ ഒരു മാററവും വരുത്തിയില്ല. മന്ത്രിസഭയിലെ തര്‍ക്കങ്ങള്‍ക്കും അഴിമതിക്കും ഗ്രൂപ്പുപോരുകള്‍ക്കും പിന്നാലെയായിരുന്നു കഴിഞ്ഞ അഞ്ച് വര്‍ഷക്കാലവും അവര്‍. ഉമ്മന്‍ചാണ്ടിക്കും മന്ത്രിമാര്‍ക്കുമെതിരെ അഴിമതി ആരോപണങ്ങളാണ്. ഉന്നയിക്കുന്നതും അവര്‍ക്കൊപ്പമുള്ളവര്‍ തന്നെ. സി.അച്യുതമേനോന്‍, ഇ.എം.എസ്, പി.കെ.വി, ഇ.കെ നായനാര്‍, വി.എസ് അച്യുതാനന്ദന്‍ തുടങ്ങി എത്ര മുഖ്യമന്ത്രിമാര്‍ നയിച്ച ഇടതുപക്ഷ സര്‍ക്കാരുകള്‍ ഉണ്ടായി. അവര്‍ക്കെതിരെ ഒരു ചെറിയ അഴിമതി ആരോപണം പോലും ഉണ്ടായില്ല. അഴിമതിയില്ലാത്തൊരു ഭരണം, മദ്യഉപയോഗം കുറയ്ക്കാന്‍ ഉര്‍ജ്ജിതനടപടികള്‍ സ്വീകരിക്കുന്നൊരു ഭരണം, ഭക്ഷ്യവിതരണ ശൃഖലകള്‍ കാര്യക്ഷമമാക്കുന്നൊരു ഭരണം. അതാണ് എല്‍.ഡി.എഫ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. പി.കെ ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍, അസി. ആര്‍.സുശീലന്‍, ടി.എന്‍ രമേശന്‍, കെ.കെ ഗണേശന്‍, ഇ.എം കുഞ്ഞുമുഹമ്മദ്, കെ.ശെല്‍വരാജ്, സുഭാഷ് പുഞ്ചക്കോട്ടില്‍, എം.പി ജയപ്രകാശ്, കെ.അജിത്ത് എം.എല്‍.എ, കെ.ഡി വിശ്വനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിനുമുന്നോടിയായി ഇപ്റ്റ കലാകാരന്‍മാര്‍ ഗാനമേള അവതരിപ്പിച്ചു. ലെനിന്‍ രാജേന്ദ്രന്റെ ശ്രീനാരായണഗുരു എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു