Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സി കെ ആശയുടെ വാഹനപര്യടന ജാഥയ്ക്ക് ആവേശോജ്ജ്വലമായ പരിസമാപ്തി.
14/05/2016
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശയ്ക്ക് തലയാഴം പഞ്ചായത്തിലെ കൂവത്ത് നല്‍കിയ സ്വീകരണം.

സി കെ ആശയുടെ വാഹനപര്യടന ജാഥയ്ക്ക് ആവേശോജ്ജ്വലമായ പരിസമാപ്തി. തലയാഴം, ടി വി പുരം പഞ്ചായത്തുകളിലായിരുന്നു സി കെ ആശ ഇന്നലെ പര്യടനം നടത്തിയത്. ആദ്യ സ്വീകരണകേന്ദ്രം മുതല്‍ നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയാണ് എല്ലാ സ്വീകരണകേന്ദ്രങ്ങളിലും സ്ഥാനാര്‍ത്ഥിയെ വരവേററത്. രാവിലെ തലയാഴം പഞ്ചായത്തിലെ പുഞ്ചായില്‍ നിന്നും പര്യടനം ആരംഭിച്ചു. ഉല്ലല, കൊതവറ, ഇടഉല്ലല, തോട്ടകം, വാക്കേത്തറ, ചേന്തുരുത്ത്, വിയറ്റ്‌നാം, മാരാംവീട്, കൂവം, പള്ളിയാട്, ആലത്തൂര്‍, പുന്നപ്പുഴി, കോട്ടച്ചിറ, മൂത്തേടത്തുകാവ്, ചെറുപറമ്പ്, ടി വി പുരം ജെട്ടി, പറക്കാട്ടുകുളം, മറ്റപ്പള്ളി, പഞ്ചായത്ത് പടി, അപ്പയ്ക്കല്‍, അറത്തറ, കണിച്ചേരി, കൂടല്ലി, മണ്ണത്താനം തുടങ്ങി നൂറോളം കേന്ദ്രങ്ങളില്‍ പര്യടനം നടത്തി രാത്രി 10 മണിയോടുകൂടി പള്ളി ലക്ഷം വീട്ടില്‍ പര്യടനം സമാപിച്ചു. എല്‍.ഡി.എഫ് നേതാക്കളായ ടി എന്‍ രമേശന്‍, കെ കെ ഗണേശന്‍, പി സുഗതന്‍, എം ഡി ബാബുരാജ്, ലിജി സലഞ്ച് രാജ്, പി എസ് പുഷ്‌ക്കരന്‍, കെ വി ദേവരാജന്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയോടൊപ്പം ഉണ്ടായിരുന്നു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ കെ എസ് രത്‌നാകരന്‍, കെ കുഞ്ഞപ്പന്‍, പി പ്രദീപ്, ആര്‍ ബിജു, എം സുമേഷ്, സി പി ജയരാജ്, നികിതകുമാര്‍, എം ഡി ബാബുരാജ്, പി എം ദേവിദാസന്‍ എന്നിവര്‍ പ്രസംഗിച്ചു. ഇന്ന് രാവിലെ മുതല്‍ സ്ഥാനാര്‍ത്ഥി വിവിധ പഞ്ചായത്തുകളിലെ പ്രധാന റോഡുകളില്‍ റോഡ്‌ഷോ സംഘടിപ്പിക്കും. വൈകിട്ട് വൈക്കം ടൗണില്‍ നടക്കുന്ന കലാശകൊട്ടോടുകൂടി ശബ്ദപ്രചരണം അവസാനിക്കും.