Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൂന്നാം ഉത്സവം എസ്.എന്‍.ഡി.പി യൂണിയന്റെ ആഭിമുഖ്യത്തില്‍ നടക്കും.
24/11/2015
മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തോട് അനുബന്ധിച്ചുള്ള മൂന്നാം ഉത്സവം എസ്.എന്‍.ഡി.പി യൂണിയന്റെ ആഭിമുഖ്യത്തില്‍ നടക്കും. ആറിന് നടക്കുന്ന എസ്.എന്‍.ഡി.പി വനിതാസംഘത്തിന്റെ നേതൃത്വത്തിലുള്ള പൂത്താലം വരവ് ആശ്രമം സ്‌ക്കൂളില്‍ നിന്നാരംഭിക്കും. ആയിരക്കണക്കിന് സ്ത്രീകള്‍ അണിനിരക്കും. രാവിലെ അഞ്ചിന് ഭാഗവതപാരായണം, എട്ടിന് ശ്രീബലി, ഉച്ചക്ക് ഒന്നിനും മൂന്നിനും ആദ്ധ്യാത്മിക പ്രഭാഷണം, രണ്ടിന് ഉടുക്കുപാട്ട്, വൈകുന്നേരം നാലിന് സംഗീതക്കച്ചേരി, അഞ്ചിന് കാഴ്ചശ്രീബലി ആറിന് ഗിററാര്‍ ക്ലാസിക്കല്‍, 6.30ന് സംഗീതക്കച്ചേരി, ഏഴിന് സംഗീതസദസ്സ് എന്നിവ നടക്കും.