Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹെല്‍പ്പ് ഡെസ്‌ക് ഫോക്കസ് പോയിന്റ്
14/05/2016

ഹയര്‍ സെക്കന്ററി ഏകജാലക സംവിധാനത്തിന്റെ ഭാഗമായി പ്ലസ്ടു ഒന്നാം വര്‍ഷ പ്രവേശനത്തിന് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഹെല്‍പ്പ് ഡെസ്‌ക് ഫോക്കസ് പോയിന്റ് ആശ്രമം സ്‌ക്കൂളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 17 മുതല്‍ 28 വരെ സെന്ററിന്റെ ആഭിമുഖ്യത്തില്‍ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും വിവിധ കോഴ്‌സുകളെക്കുറിച്ചും ഏകജാലക അപേക്ഷകള്‍ പൂരിപ്പിക്കുന്നതിനും മററും നിര്‍ദ്ദേശങ്ങള്‍ നല്‍കും. ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ വകുപ്പിലെ സംസ്ഥാന കരിയര്‍ ഗൈഡന്‍സ് സെല്ലിന്റെ നേതൃത്വത്തിലാണ് ഫോക്കസ് പോയിന്റിന്റെ പ്രവര്‍ത്തനം. ആശ്രമം ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ കെ.വി പ്രദീപ്കുമാര്‍, കരിയര്‍ ഗൈഡന്‍സ് കോ-ഓര്‍ഡിനേററര്‍ രജി എസ്.നായര്‍, സെന്റ് ലിററില്‍ തെരേസാസ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ കോ-ഓര്‍ഡിനേററര്‍ ടി.വി ജോണ്‍ ഹെല്‍പ്പ് ഡെസ്‌ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. താലൂക്കിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സെന്ററിന്റെ പ്രയോജനം ലഭിക്കും. ഫോണ്‍ : 9961749451, 9745319857, 8089889401, 9037673542.