Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗര ഹൃദയം കീഴടക്കി ആശയുടെ പര്യടനം
13/05/2016
പെരുംഞ്ചില്ലയിലെ സ്വീകരണപരിപാടിയില്‍ കുട്ടികള്‍ ആശയ്‌ക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ തിരക്കുകൂട്ടിയപ്പോള്‍

ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥി സി.കെ.ആശയുടെ വൈക്കം നഗരത്തിലെ പര്യടനപരിപാടികള്‍ രാവിലെ 8.30ന് ചെട്ടിമംഗലത്തുനിന്നും ആരംഭിച്ചു. കൊടിതോരണങ്ങളാല്‍ അലങ്കരിച്ച വാഹനങ്ങള്‍, ഇരുചക്രവാഹനങ്ങള്‍ എന്നിവയുടെ അകമ്പടിയോടെയാണ് പര്യടനം ആരംഭിച്ചത്. വിവിധ കേന്ദ്രങ്ങളില്‍ ആവേശോജ്ജ്വലമായ സ്വീകരണങ്ങളാണ് ലഭിച്ചത്. സ്ത്രീകളും കുട്ടികളും പൂക്കളും പുഷ്പഹാരങ്ങളുമായാണ് സ്ഥാനാര്‍ത്ഥിയെ എതിരേററത്. ആശ ജനിച്ചുവളര്‍ന്ന പ്രദേശത്തിനടുത്ത് പെരുംഞ്ചില്ലയിലെയും മററും സ്വീകരണപരിപാടി വികാര നിര്‍ഭരമായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ചെറുപ്പം മുതല്‍ അറിയുന്നവരും സ്ഥാനാര്‍ത്ഥിക്ക് വിജയാശംസകള്‍ നേരാന്‍ എത്തി. തൊഴിലാളി സ്തീകള്‍ തൊഴില്‍ വേഷങ്ങളിലാണ് സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ എത്തിയത്. കുട്ടികള്‍ ആശയ്‌ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ മത്സരിക്കുകയായിരുന്നു. എല്‍.ഡി.എഫ് നേതാക്കളായ കെ.കെ.ഗണേശന്‍, പി.സുഗതന്‍, കെ.എസ്.രത്‌നാകരന്‍, അഡ്വ.കെ.പ്രസന്നന്‍, എന്‍.മോഹനന്‍, എം.പി.ജയപ്രകാശ്, പി.നാരായണന്‍, ഷാജി മാടയില്‍, എം.സുജിന്‍, നഗരസഭാ ചെയര്‍മാന്‍ അനില്‍ ബിശ്വാസ്, വൈസ് ചെയര്‍മാന്‍.എ.സി മണിയമ്മ, കൗണ്‍സിലര്‍മാരായ ടി.രഞ്ജിത്ത്, പി.ശശിധരന്‍, ആര്‍. സന്തോഷ്, ബിജു കണ്ണേഴത്ത്, ഹരിദാസന്‍ നായര്‍, ബിജിനി, സംഗീത, നിര്‍മ്മല, സെല്‍ബി തുടങ്ങിയവരും സ്ഥാനാര്‍ത്ഥിക്കൊപ്പം ഉണ്ടായിരുന്നു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ കെ.പി.സതീശന്‍, ആര്‍.ബിജു, പി.പ്രദീപ്, അഡ്വ. കെ.കെ.രഞ്ജിത്ത്, അഡ്വ. മനാഫ്, പി.ഹരിദാസ്, പി.സോമന്‍പിള്ള, സി.എന്‍.പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു. ഉദയനാപുരം പഞ്ചായത്തിലെ പര്യടനം തൂമ്പുങ്കലില്‍ നിന്നും ആരംഭിച്ചു.