Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാംസ്‌ക്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മ
13/05/2016

ഇടതുപക്ഷ സ്ഥാനാര്‍ത്ഥി സി.കെആശയുടെ പ്രചരണാര്‍ത്ഥം ഇപ്‌ററ, പുരോഗമന കലാസാഹിത്യ സംഘം, യുവകലാസാഹിതി തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ബോട്ടുജെട്ടി മൈതാനിയില്‍ സാംസ്‌ക്കാരിക കൂട്ടായ്മ നടത്തി. ഇപ്‌ററ സംസ്ഥാന ജനറല്‍ സെക്രട്ടറി, ആഡ്വ.എന്‍ ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പു.ക.സാ ജില്ലാസെക്രട്ടറി അഡ്വ. എന്‍.ചന്ദ്രബാബു, മനേക്ഷ, ഇപ്‌ററ സംസ്ഥാന സെക്രട്ടറി അനില്‍ ബിശ്വാസ്, പി.സി.കുമാരന്‍, അഡ്വ.അംബരീഷ്, എം.ടി.ബാബുരാജ്, പി.ജി.ഷണ്‍മുഖന്‍, സാംജി ടി.വി.പുരം, ജെ.ജെ പ്രദീപ്, കെ.ആര്‍.ബീന തുടങ്ങിയവര്‍ പ്രസംഗിച്ചു. പു.ക.സാ പ്രവര്‍ത്തകര്‍ നാടകവതരണം നടത്തി.