Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൈക്ക് സെററ് സംഭാവന് നല്കി
24/11/2015
വൈക്കം പള്ളിപ്രത്തുശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നവതി ആഘോഷത്തോടനുബന്ധിച്ച് വൈക്കം സെന്റ് ലിററില്‍ തെരേസാസ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ആവശ്യപ്രകാരം ബാങ്ക് 80000 രൂപ ചെലവ് വന്ന മൈക്ക് സെറ്റ് സംഭാവന നല്കി. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വച്ച് മുന്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ശ്രീലതാബാലചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി അധ്യക്ഷത വഹിച്ചു. മാനേജര്‍ റവ.ഫാദര്‍ പോള്‍ ചിറ്റിനപിള്ളി അനുഗ്രഹ പ്രഭാഷണം നടത്തി. ജെയ്‌ജോണ്‍ പേരയില്‍, പി ടി എ പ്രസിഡന്റ് അഡ്വ. പി രാജീവ്, ബാങ്ക് സെക്രട്ടറി എന്‍ കെ സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. ബാങ്ക് ബോര്‍ഡ് മെമ്പര്‍മാരായ ജോണ്‍സണ്‍ ജോസഫ് കടമ്പ്ര, പി സഹദേവന്‍, ജോജോ ജോസഫ്, അനിയപ്പന്‍ എന്നിവര്‍ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് ആന്‍സി ജേക്കബ് സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി സിസ്റ്റര്‍ റെനി നന്ദിയും പറഞ്ഞു.