Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധറാലിയും പന്തംകൊളുത്തി പ്രകടനവും
13/05/2016

പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനി ജിഷയെ ക്രൂരമായി പീഢിപ്പിച്ച് കൊലപ്പെടുത്തിയ പ്രതികളെ എത്രയും പെട്ടെന്ന് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള വേലന്‍ മഹാസഭ വൈക്കം താലൂക്ക് കമ്മററിയുടെ നേതൃത്വത്തില്‍ വമ്പിച്ച പ്രതിഷേധറാലിയും പന്തംകൊളുത്തി പ്രകടനവും സംഘടിപ്പിച്ചു. ടി.കെ.മാധവന്‍ സ്‌ക്വയറില്‍ നിന്നും ആരംഭിച്ച റാലി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എസ്.ബാഹുലേയന്‍, വൈക്കം താലൂക്ക് പ്രസിഡന്റ് വി.എന്‍.കുട്ടപ്പന്‍, സെക്രട്ടറി എ.ജി.രവി, വൈക്കം 106-ാം ശാഖാ പ്രസിഡന്റ് കെ.നാരായണന്‍, സെക്രട്ടറി എന്‍.വിജയന്‍, ഉഷാജനാര്‍ദ്ദനന്‍, കെ.കെ.വത്സല, കെ.രവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രകടനം വൈക്കം സത്യാഗ്രഹ ഹാളിനുമുന്നിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എസ്.ബാഹുലേയന്‍, വി.എന്‍.കുട്ടപ്പന്‍, എ.ജി.രവി, ഉഷ ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.