Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ത്രിദിന ഹാപ്പിനസ്സ് പ്രോഗ്രാം
13/05/2016

ആര്‍ട്ട് ഓഫ് ലിവിംഗ് ആചാര്യന്‍ ഗുരുജി ശ്രീ ശ്രീ രവിശങ്കറിന്റെ 60-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി വൈക്കത്ത് ത്രിദിന ഹാപ്പിനസ്സ് പ്രോഗ്രാം സംഘടിപ്പിക്കും. ഇന്നു മുതല്‍ ഞായറാഴ്ച വരെ വൈകിട്ട് 3 മുതല്‍ 6.30 വരെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കച്ചേരിക്കവല ആശ്രമം സ്‌കൂള്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ ലേണിംഗ് സെന്ററില്‍ നടത്തപ്പെടുന്ന പരിപാടിയില്‍ യോഗ, പ്രാണായാമം, സുദര്‍ശനക്രിയ, വ്യക്തിത്വ വികസന ക്ലാസ്സുകള്‍ക്കൊപ്പം ഗുരുപൂജയും സത്‌സംഗും ഉണ്ടായിരിക്കും. ആര്‍ട്ട് ഓഫ് ലിവിംഗ് വൈക്കം സെന്ററാണ് സംഘാടകര്‍. അന്വേഷണങ്ങള്‍ക്ക് 9847128126 എന്ന നമ്പരില്‍ ബന്ധപ്പെടുക.