Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയാഴം കൃഷിഭവനുമുന്നില്‍ കൂട്ടധര്‍ണ്ണ നടത്തി.
13/05/2016
നെല്‍കൃഷിക്കാര്‍ക്ക് നല്‍കിവന്നിരുന്ന നെല്‍വിത്ത് സബ്‌സിഡി വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് തലയാഴം കൃഷിഭവനു മുന്നില്‍ നടന്ന കൂട്ടധര്‍ണ്ണ

നെല്‍കൃഷിക്കാര്‍ക്ക് നല്‍കി വന്നിരുന്ന നെല്‍വിത്ത് സബ്‌സിഡി വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് തലയാഴം കൃഷിഭവനുമുന്നില്‍ കൂട്ടധര്‍ണ്ണ നടത്തി. സമരസമിതി പ്രസിഡന്റ് ജോസഫ് ഇടത്തില്‍ അദ്ധ്യക്ഷത വഹിച്ചു. പി.ജി.ബേബി സ്വാഗതം പറഞ്ഞു. കിസ്സാന്‍സഭ ജില്ല സെക്രട്ടറി ഇ.എന്‍.ദാസപ്പന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. നിലവിലുള്ള ആനുകൂല്യങ്ങള്‍ ലഭിച്ചില്ലെങ്കില്‍ കൃഷിഭവന്‍ ഉപരോധം, വഴി തടയല്‍ തുടങ്ങി ശക്തമായ സമരപരിപാടി സംഘടിപ്പിക്കും. കെ കുഞ്ഞപ്പന്‍, കെ കെ ഗണേശന്‍, കെ രാധാകൃഷ്ണന്‍ നായര്‍, പി കെ ചന്ദ്രബാബു, റെജി തുടങ്ങിയവര്‍ സംസാരിച്ചു.