Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
12-ാമ ബഷീര്‍സ്മാരക ചെറുകഥാ മത്സരത്തിലേയ്ക്ക് രചനകള്‍ ക്ഷണിക്കുന്നു.
13/05/2016

തലയോലപ്പറമ്പ് മുദ്ര കള്‍ച്ചറല്‍ ആന്റ് ആര്‍ട്‌സ് സൊസൈററിയുടെ ആഭിമുഖ്യത്തിലുളള ബഷീര്‍ മെമ്മോറിയല്‍ ഫൗണ്ടേഷന്‍ അഖില കേരളാടിസ്ഥാനത്തില്‍ നടത്തിവരുന്ന വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌ക്കാരത്തിനായുള്ള 12-ാമത് ബഷീര്‍സ്മാരക ചെറുകഥാ മത്സരത്തിലേയ്ക്ക് രചനകള്‍ ക്ഷണിക്കുന്നു. വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌ക്കാരത്തിന് തെരഞ്ഞെടുക്കപ്പെടുന്ന കഥാകൃത്തിന് 10001 രൂപ ക്യാഷ് അവാര്‍ഡും, ശില്‍പ്പവും, പ്രശസ്തിപത്രവും ലഭിക്കുന്നതാണ്.മത്സരത്തില്‍ പങ്കെടുക്കന്നവരുടെ പ്രായപരിധി 40 വയസ്സാണ്. കൃതികള്‍ സ്വന്തമായിട്ടുള്ളതും മുമ്പ് പ്രസിദ്ധീകരിക്കാത്തതുമായിരിക്കണം. രചനകള്‍ 10-15 പേജില്‍ കവിയരുത്. 2016 ജൂണ്‍ 15ന് വൈകുന്നേരം 5.30 വരെ രചനകള്‍ സ്വീകരിക്കുന്നതായിരിക്കും. അന്വേഷണങ്ങള്‍ക്ക് 9447893805, 9446167027 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.