Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ.ആശ തലയോലപ്പറമ്പ്, മറവന്‍തുരുത്ത് പഞ്ചായത്തുകളില്‍ പര്യടനം പൂര്‍ത്തിയാക്കി.
12/05/2016
വൈക്കത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശയ്ക്ക് തലയോലപ്പമ്പ് പഞ്ചായത്തില്‍ നല്‍കിയ സ്വീകരണം.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ.ആശ തലയോലപ്പറമ്പ്, മറവന്‍തുരുത്ത് പഞ്ചായത്തുകളില്‍ പര്യടനം പൂര്‍ത്തിയാക്കി. രാവിലെ തലയോലപ്പറമ്പ് പഞ്ചായത്തിലെ പൊതി-കല്ലിക്കലില്‍ നിന്നും തുറന്ന വാഹനത്തില്‍ പര്യടനം ആരംഭിച്ചു. മേഴ്‌സിക്കവല, തലപ്പാറ, വെട്ടിക്കാട്ട്മുക്ക്, പഴംവെട്ടി, തേവലക്കാട്, മുട്ടുങ്കല്‍, ചക്കാലകോളനി, നൈസ് ജംഗ്ഷന്‍, പാലാംകടവ്, ചുങ്കം, ചിറേക്കടവ്, ഐ.എച്ച്.ആര്‍.ഡി.പി.കോളനി, മൂഴിക്കല്‍, ഇത്തിപ്പുഴ, അക്കരപ്പാടം, ചെമ്മനാകരി, ആശുപത്രി ജംഗ്ഷന്‍, മേക്കര, പറവട്ടം, ചാത്തനാട് തുടങ്ങി എഴുപത്തി അഞ്ച് സ്വീകരണ കേന്ദ്രങ്ങള്‍ വഴി പര്യടനം നടത്തി പഞ്ഞിപാലത്ത് പര്യടനം സമാപിച്ചു. എല്‍.ഡി.എഫ് നേതാക്കളായ അഡ്വ. പി.കെ.ഹരികുമാര്‍, ടി.എന്‍.രമേശന്‍, പി.സുഗതന്‍, കെ.ശെല്‍വരാജ്, ഇ.എം.കുഞ്ഞുമുഹമ്മദ്, കെ.ഡി.വിശ്വനാഥന്‍, കെ.അജിത്ത്.എം.എല്‍.എ, സന്തോഷ്‌കാല, സുബീഷ് വടകര തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു. . വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ഇ.എന്‍.ദാസപ്പന്‍, ആര്‍.ബിജു, പി.പ്രദീപ്, കല മങ്ങാട്, നികിതകുമാര്‍, അഡ്വ. ഷീബ, റഷീദ് കോട്ടപ്പള്ളി, എം.എ.ജയപ്രകാശ്, സി.എം.കുസുമന്‍, എ.എം.അനി, പി.വി.ഹരികുട്ടന്‍, പി.രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ഇന്ന് സ്ഥാനാര്‍ത്ഥി വൈക്കം നഗരസഭയിലും ഉദയനാപുരം പഞ്ചായത്തിലും പര്യടനം നടത്തും. നാളെ തലയാഴം, ടി.വി.പുരം പഞ്ചായത്തുകളിലെ പര്യടനത്തോടെ ആറാംഘട്ട പര്യടനം അവസാനിക്കും.