കടവില്‍ സ്വിമ്മിംഗ് ക്ലബ്ബിന് മികച്ചനേട്ടം.
12/05/2016
പാലാ തോപ്പന്‍സ് സ്വിമ്മിംഗ് അക്കാദമിയില്‍ നടന്ന ജില്ലാ ജൂനിയര്‍, സബ് ജൂനിയര്‍ നീന്തല്‍ മത്സരങ്ങളില്‍ കടവില്‍ സ്വിമ്മിംഗ് ക്ലബ്ബിന് മികച്ചനേട്ടം. ക്ലബ്ബില്‍നിന്നും 12 കുട്ടികള്‍ പങ്കെടുക്കുകയും തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കുകയും ചെയ്തു. ഒന്നാം ഗ്രൂപ്പില്‍ ഫ്രീസ്റ്റൈല്‍, ബാക്ക് സ്ട്രോക്ക്, ബട്ടര്‍ഫ്ളൈ, ബ്രസ്റ്റ് സ്ട്രോക്ക് എന്നിവയില്‍ ക്ലബ്ബില്‍ നിന്നും മത്സരിച്ച ജോണ്സണ് തോമസ്, അനന്തു ശിവാനന്ദന്, ശ്രീരാമന്, ആര്.ആദര്‍ശ്, ടി.എം ആകാശ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഗ്രൂപ്പ് രണ്ട് വിഭാഗത്തില്‍ എന്‍.എസ് അക്ഷയ്, വിദ്യാസാഗര്‍, ശിവദത്ത് എന്നിവര്‍ മെഡലുകള്‍ നേടി. ഗ്രൂപ്പ് മൂന്നില്‍ എസ്.ദേവദത്ത് എം.ബി അതുല്‍കൃഷ്ണന്‍ എന്നിവര്‍ വിജയം വരിച്ചു. കോച്ച് വി.ടി പ്രസന്നന്റെ കീഴിലാണ് കുട്ടികള്‍ പരശീലിക്കുന്നത്.