Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി ഹയര്‍ സെക്കന്ററി സ്‌കൂള്‍ മികച്ച നേട്ടം കരസ്ഥമാക്കി.
12/05/2016

ജില്ലയില്‍ ഏററവുമധികം കുട്ടികളെ പരീക്ഷയ്ക്കിരുത്തി വിജയശതമാനത്തിലും എ പ്ലസിന്റെ എണ്ണത്തിലും ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി ഹയര്‍ സെക്കന്ററി സ്‌കൂള്‍ മികച്ച നേട്ടം കരസ്ഥമാക്കി. 429 കുട്ടികള്‍ പരീക്ഷയ്ക്കിരുന്നതില്‍ 423 കുട്ടികള്‍ വിജയം നേടി. 42 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടാനായി എന്നത് വിജയത്തിന് മാററുകൂട്ടുന്നു. 5 വിഷയങ്ങള്‍ക്ക് എ പ്ലസ് ലഭിച്ച 24 കുട്ടികള്‍ ഉണ്ട്. ശ്രീലക്ഷ്മി വി.പി.(ബയോമാത്സ്) 1200 ല്‍ 1200 മാര്‍ക്കും നേടി വിദ്യാലയത്തിന്റെ അഭിമാനമായി. 5-ാം ക്ലാസ്സ് മുതല്‍ പ്ലസ്ടു വരെ ഈ വിദ്യാലയത്തില്‍ പഠിച്ചാണ് ശ്രീലക്ഷ്മി ഈ നേട്ടത്തിന് അര്‍ഹയായത്. പാഠ്യേതര പ്രവര്‍ത്തനങ്ങളിലും സംസ്ഥാനതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഈ വിദ്യാലയത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയ്ക്കും 463 കുട്ടികളില്‍ 462 പേരും വിജയിച്ചിരുന്നു.