Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സുരേഷിനും മകന്‍ വൈക്കം ആശ്രമം സ്‌ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി അക്ഷയ്ക്കും ടി.വി പുരം പഞ്ചായത്തും പൗരാവലിയും ചേര്‍ന്ന് സ്വീകരണം നല്‍കി.
11/05/2016
വേമ്പനാട്ട് കായലില്‍ വള്ളം മറിഞ്ഞ് അപകടത്തില്‍പ്പെട്ട മൂന്ന് ചെറുപ്പക്കാരുടെ ജീവന്‍ രക്ഷിച്ച വൈക്കം ആശ്രമം സ്‌ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി അക്ഷയ്ക്ക് ടി.വി പുരം പഞ്ചായത്തും പൗരാവലിയും ചേര്‍ന്ന് സ്വീകരണം നല്‍കിയപ്പോള്‍.

വേമ്പനാട്ടുകായലില്‍ ഉല്ലാസയാത്രയ്ക്ക് പോയ നാല് ചെറുപ്പക്കാര്‍ നടുക്കായലില്‍ അപകടത്തില്‍പെട്ടപ്പോള്‍ അര കിലോമീററര്‍ അകലെ നിന്നും അതി സാഹസികമായി അവിടെയെത്തി മൂന്ന് പേരുടെ ജീവന്‍ രക്ഷിച്ച ടി.വി പുരം വെള്ളക്കാട്ട് വീട്ടില്‍ സുരേഷിനും മകന്‍ വൈക്കം ആശ്രമം സ്‌ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി അക്ഷയ്ക്കും ടി.വി പുരം പഞ്ചായത്തും പൗരാവലിയും ചേര്‍ന്ന് സ്വീകരണം നല്‍കി. ചേര്‍ത്തല തിരുനെല്ലൂര്‍ സ്വദേശികളായ അഭിജിത്ത്, അരുണ്‍, വിപിന്‍, ബിനില്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. നീന്തല്‍ വശമില്ലാത്ത ഇവരുടെ എഞ്ചിന്‍ ഘടിപ്പിച്ച വള്ളം നടുക്കായലില്‍ മറിയുകയായിരുന്നു. ഈ സമയം മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്ന സുരേഷും മകന്‍ അക്ഷയ്‌യും ജീവന്‍ പണയം വെച്ചാണ് കായലില്‍ താഴ്ന്നുപോയവരെ രക്ഷപെടുത്തിയത്. ട്രാവന്‍കൂര്‍ സിമന്റ്‌സിന്റെ ട്രഡ്ജറിനുസമീപമുണ്ടായിരുന്ന ബോട്ടിലെ ജീവനക്കാരെയും രക്ഷാപ്രവര്‍ത്തനത്തിനായി സുരേഷും മകന്‍ അക്ഷയ്‌യും വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍ മുങ്ങിത്താഴ്ന്നവരുടെ കൂടെ ഉണ്ടായിരുന്ന ബിനിലിനെ രക്ഷിക്കാന്‍ കഴിയാത്തതിലുള്ള മനോവിഷമം ഇരുവരെയും വിട്ടുമാറിയിട്ടില്ല. ധീരവും സാഹസികവുമായ പ്രവൃത്തി നടത്തിയ ഇവര്‍ക്ക് ടി.വി പുരം ഗ്രാമപഞ്ചായത്ത് ഓഫീസിലാണ് സ്വീകരണവും അനുമോദനവും നല്‍കിയത്. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് സെബാസ്റ്റ്യന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സി.ഡി.എസ് പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.