Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശക്തമായ കാററില്‍ മരം വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു.
11/05/2016
കാററില്‍ മരംവീണ് മേല്‍ക്കൂര തകര്‍ന്ന വീടിനുമുന്നില്‍ ശിവദാസനും കുടുംബവും

ശക്തമായ കാററില്‍ മരം വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. ബ്രഹ്മമംഗലം ഏനാദി താമ്രകണ്ടത്തില്‍ ശിവദാസ(40) ന്റെ ഓടുമേഞ്ഞ വീടാണ് തകര്‍ന്നത്. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. വീടിന്റെ സമീപം നിന്നിരുന്ന ആഞ്ഞിലി മരത്തിന്റെ മുകള്‍ ഭാഗം വട്ടമൊടിഞ്ഞ് മേല്‍ക്കൂരയിലേക്ക് വീഴുകയായിരുന്നു. സംഭവസമയത്ത് ശിവദാസനും ഭാര്യ രേഖയും മക്കളായ നാംദേവ്, മഹാദേവ് എന്നിവരുമാണ് വീട്ടിലുണ്ടായിരുന്നത്. മരം വീഴുന്ന ശബ്ദംകേട്ട് നിലവിളിച്ച് പുറത്തേക്കോടിയ ഇവരുടെമേല്‍ മേല്‍ക്കൂരയുടെ അടര്‍ ഓടുവീണ് നിസ്സാര പരിക്കേററു. കിടപ്പുമുറിയുടെ മേല്‍ മരം വീഴാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വീടിന്റെ ഭിത്തിക്ക് വിള്ളല്‍വീണിട്ടുണ്ട്. വില്ലേജ് അധികൃതരെ വിവരം അറിയിച്ചിച്ചു.