Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശ അപ്പര്‍കുട്ടനാടന്‍ മേഖലയായ കല്ലറ, വെച്ചൂര്‍ പഞ്ചായത്തുകളില്‍ പര്യടനം നടത്തി.
11/05/2016
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശ കല്ലറ പഞ്ചായത്തിലെ പെരുന്തുരുത്തില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുന്നു.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശ അപ്പര്‍കുട്ടനാടന്‍ മേഖലയായ കല്ലറ, വെച്ചൂര്‍ പഞ്ചായത്തുകളില്‍ പര്യടനം നടത്തി. പഞ്ചായത്തുകളിലെ ഓരോ കേന്ദ്രങ്ങളിലും വന്‍ജനാവലിയാണ് സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ എത്തിയത്. കല്ലറ പഞ്ചായത്തിലെ മുണ്ടാര്‍ ഒരേക്കറില്‍ നിന്നാരംഭിച്ച തുറന്ന വാഹനത്തിലുള്ള പര്യടനം പുത്തന്‍പള്ളി, കളമ്പുകാട്, പറവന്‍തുരുത്ത്, നീരൊഴുക്കിക്കവല, കൊതവറക്കുന്ന് കോളനി, പെരുന്തുരുത്ത് കടവ്, സ്‌നേഹപുരം പള്ളി, മററം, മുച്ചൂര്‍ക്കാവ്, തോട്ടാപ്പള്ളി, രാജീവ്ഗാന്ധി കോളനി, അംബേദ്കര്‍ കോളനി, ഇടയാഴം ബണ്ട് റോഡ്, കൈപ്പുഴമുട്ട്, അച്ചിനകം, നഗരിന, അംബികാമാര്‍ക്കററ് വഴി വേരുവള്ളി കോളനിയില്‍ സമാപിച്ചു. എല്‍.ഡി.എഫ് നേതാക്കളായ ടി.എന്‍ രമേശന്‍, പി.സുഗതന്‍, കെ.കെ ഗണേശന്‍, കെ.ഡി വിശ്വനാഥന്‍, പി.നാരായണന്‍ എക്‌സ്. എം.എല്‍.എ, തൃഗുണസെന്‍, ജയന്‍, സന്തോഷ്‌കാലാ, ശ്രീദേവി ജയന്‍, ബിന്ദു അജി എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു. വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ ഇ.എന്‍ ദാസപ്പന്‍, അഡ്വ. കെ.കെ രഞ്ജിത്ത്, പി.പ്രദീപ്, എം.സുമേഷ്‌കുമാര്‍, ആര്‍.ബിജു, കെ.എം സന്തോഷ്, എം.ജി ഫിലേന്ദ്രന്‍, കെ.കെ ചന്ദ്രബാബു, പി.വി പുഷ്‌ക്കരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഇന്ന് തലയോലപ്പറമ്പ്, മറവന്‍തുരുത്ത് പഞ്ചായത്തുകളിലാണ് സി.കെ ആശ പര്യടനം നടത്തുന്നത്. രാവിലെ എട്ടിന് തലയോലപ്പറമ്പ് പഞ്ചായത്തിലെ പൊതി കല്ലിങ്കലില്‍ നിന്നാരംഭിക്കുന്ന പര്യടനം രാത്രി 8.30ന് മറവന്‍തുരുത്ത് പഞ്ചായത്തിലെ പഞ്ഞിപ്പാലത്ത് സമാപിക്കും.