Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബി.ജെ.പിയുടെ ഒരു എം.എല്‍.എ പോലും നിയമസഭയില്‍ കാലുകുത്തില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്റണി.
11/05/2016
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. എ.സനീഷ്‌കുമാറിന്റെ തെരഞ്ഞെടുപ്പ് യോഗം കച്ചേരിക്കവല ഐശ്വര്യ ഗ്രൗണ്ടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്റണി ഉദ്ഘാടനം ചെയ്യുന്നു

ബി.ജെ.പിയുടെ ഒരു എം.എല്‍.എ പോലും നിയമസഭയില്‍ കാലുകുത്തില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്റണി. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. എ.സനീഷ്‌കുമാറിന്റെ തെരഞ്ഞെടുപ്പ് യോഗം കച്ചേരിക്കവല ഐശ്വര്യ ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം അഴിച്ചുവിടുന്ന സംഘര്‍ഷത്തിന്റെ കാററ് കേരളത്തില്‍ വീശാന്‍ നാം അനുവദിച്ചുകൂടാ. ഭക്ഷണം, വസ്ത്രം എന്നിവയുടെ പേരിലും സംഘര്‍ഷം സൃഷ്ടിക്കപ്പെടുകയാണെന്നും ആന്റണി പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ വികസനം യു.ഡി.എഫ് സര്‍ക്കാരിനെ ജനങ്ങള്‍ വീണ്ടും അധികാരത്തില്‍ എത്തിക്കും. വികസനവും കരുതലും എന്ന തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ മുഴുവന്‍ കാര്യങ്ങളും സര്‍ക്കാര്‍ നടപ്പിലാക്കി. തുടര്‍ഭരണമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും എ.കെ ആന്റണി കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ പോള്‍സണ്‍ ജോസഫ് അധ്യക്ഷത വഹിച്ചു. ജോസ് കെ.മാണി എം.പി മുഖ്യപ്രഭാഷണം നടത്തി. ഇ.ജെ ആഗസ്തി, ടോമി കല്ലാനി, അഡ്വ. ജോസി സെബാസ്‌ററ്യന്‍, അക്കരപ്പാടം ശശി, അഡ്വ. പി.പി സിബിച്ചന്‍, മോഹന്‍ ഡി.ബാബു, മാധവന്‍കുട്ടി കറുകയില്‍, ബഷീര്‍ പുത്തന്‍പുര, ബി.അനില്‍കുമാര്‍, പി.വി പ്രസാദ്, കെ.എ അപ്പച്ചന്‍, ജിജി ഭാസ്‌ക്കര്‍, ഗോപാലകൃഷ്ണന്‍ നായര്‍, തര്യന്‍ മാത്യൂസ്, ജെയ്‌ജോണ്‍ പേരയില്‍, അഡ്വ. കെ.പി റോയ്, അഡ്വ. കെ.പി ശിവജി, ഷേര്‍ലി ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.