Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശയുടെ ആറാംഘട്ട പര്യടനപരിപാടി ആരംഭിച്ചു.
10/05/2016
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശയുടെ വാഹനപര്യടനത്തിന്റെ ഉദ്ഘാടനം വെള്ളൂര്‍ പുത്തന്‍ചന്തയില്‍ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി.കെ ഹരികുമാര്‍ നിര്‍വഹിക്കുന്നു

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശയുടെ ആറാംഘട്ട പര്യടനപരിപാടി ആരംഭിച്ചു. തുറന്നവാഹനത്തിലാണ് പ്രചാരണം നടത്തുന്നത്. ഇന്നലെ വെള്ളൂര്‍ പഞ്ചായത്തിലെ പുത്തന്‍ചന്തയില്‍ നിന്നാരംഭിച്ച പര്യടനപരിപാടി സി.പി.എം ജില്ലാ സെക്രട്ടറിയേററ് അംഗം അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. എച്ച്.എന്‍.എല്‍, ഇറുമ്പയം, വെള്ളൂര്‍ കവല, ചെറുകര, നീര്‍പ്പാറ, വടകര, തട്ടാവേലി, ചെമ്പ് പഞ്ചായത്തിലെ ഏനാദി, തുരുത്തുമ്മ, ബ്രഹ്മമംഗലം, കുന്നേപ്പറമ്പ്, കാട്ടാപള്ളി, കാട്ടിക്കുന്ന്, മുറിഞ്ഞപുഴ തുടങ്ങി വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങളിലേററുവാങ്ങി പര്യടനം കനകംപള്ളിത്തറയില്‍ സമാപിച്ചു. എല്‍.ഡി.എഫ് നേതാക്കളായ ടി.എന്‍ രമേശന്‍, പി.സുഗതന്‍, ഇ.എം കുഞ്ഞുമുഹമ്മദ്, കെ.കെ ഗണേശന്‍, കെ.ശെല്‍വരാജ്, കെ.ഡി വിശ്വനാഥന്‍, പി.നാരായണന്‍ എക്‌സ്. എം.എല്‍.എ, എം.പി ജയപ്രകാശ്, സന്തോഷ് കാല, പി.എ ഷാജി എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു. വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ കെ.കെ രമേശന്‍, കെ.എസ് രത്‌നാകരന്‍, കല മങ്ങാട്ട്, സാബു പി.മണലൊടി, ആര്‍.ബിജു, പി.പ്രദീപ്, ടി.ഡി മോഹനന്‍, കെ.സി സജി, യു.ചന്ദ്രശേഖരന്‍, വി.കെ പുഷ്‌ക്കരന്‍, എം.കെ ശീമോന്‍ എന്നിവര്‍ പ്രസംഗിച്ചു.