Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാഹനപ്രചാരണജാഥാഥകള്‍ സംഘടിപ്പിച്ചു.
10/05/2016

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഇടതുയുവജന സംഘടനകളുടെ നേതൃത്വത്തില്‍ മേഖലാ വാഹനപ്രചാരണജാഥാഥകള്‍ സംഘടിപ്പിച്ചു. വടക്കന്‍ മേഖലാജാഥ ആറാട്ടുകുളങ്ങരയില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിററി അംഗം സി.പി ജയരാജും, തെക്കന്‍മേഖലാ ജാഥ എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി പി.പ്രദീപും ഉദ്ഘാടനം ചെയ്തു. തെക്കന്‍ മേഖലാജാഥയുടെ സമാപനസമ്മേളനം ഉല്ലലയില്‍ സി.പി.എം ഏരിയാ സെക്രട്ടറി കെ.കെ ഗണേശനും, ഉദയനാപുരത്ത് സമാപിച്ച വടക്കന്‍ മേഖലാജാഥയുടെ സമാപനം എ.ഐ.വൈ.എഫ് നേതാവ് ആര്‍.ബിജുവും ഉദ്ഘാടനം ചെയ്തു.വിവിധ കേന്ദ്രങ്ങളില്‍ എം.സുമേഷ്‌കുമാര്‍, എസ്.ബിജു, അഡ്വ. കെ.കെ രഞ്ജിത്ത്, അഡ്വ. എ.മനാഫ്, ആര്‍.രോഹിത്, നിഖിതകുമാര്‍, അഡ്വ. അംബരീഷ്, അഡ്വ. എം.ജി രഞ്ജിത്ത്, കെ.എസ് അനൂജ്, കെ.എ അജേഷ് എന്നിവര്‍ പ്രസംഗിച്ചു.