Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സമാനതകളില്ലാത്ത വികസനത്തിന് യു.ഡി.എഫ് അധികാരത്തില്‍ തുടരണമെന്ന് എ.ഐ.സി.സി വക്താവ് പി.സി ചാക്കോ.
10/05/2016

സമാനതകളില്ലാത്ത വികസനത്തിന് യു.ഡി.എഫ് അധികാരത്തില്‍ തുടരണമെന്ന് എ.ഐ.സി.സി വക്താവ് പി.സി ചാക്കോ. അഡ്വ. എ.സനീഷ്‌കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചണാര്‍ത്ഥം കാട്ടിക്കുന്നില്‍ നടത്തിയ പൊതുയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ജനാധിപത്യ സംവിധാനം നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കുകയുള്ളൂ. അടുത്ത പത്ത് വര്‍ഷംകൊണ്ട് കേരളത്തെ മദ്യവിമുക്തമാക്കുന്നതിനായി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് തുടര്‍ഭരണത്തിന് അവസരം നല്‍കണമെന്ന് പി.സി ചാക്കോ അഭ്യര്‍ത്ഥിച്ചു. അഡ്വ. പി.വി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നിയോജകമണ്ഡലം കണ്‍വീനര്‍ പോള്‍സണ്‍ ജോസഫ്, കണ്‍വീനര്‍മാരായ അഡ്വ. പി.പി സിബിച്ചന്‍, അക്കരപ്പാടം ശശി, അഡ്വ. വി.വി സത്യന്‍, അഡ്വ. കെ.പി റോയി, പി.വി പ്രസാദ്, ശശിധരന്‍ വാളവേലി, ടി.വി സുരേന്ദ്രന്‍, കെ.വി മനോഹരന്‍, ടി.കെ വാസുദേവന്‍, റഷീദ് മങ്ങാടന്‍, എസ്.ശ്യാംകുമാര്‍, വില്‍സണ്‍ തോമസ്, സ്മിത പ്രിന്‍സ്, റംലത്ത് സലിം, ഷാജി എന്നിവര്‍ പ്രസംഗിച്ചു.