Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ പ്രസ്താവനകള്‍ ജനാധിപത്യത്തിന് നിരക്കുന്നതല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
10/05/2016
അഡ്വ. എ.സനീഷ്‌കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം വെച്ചൂരില്‍ നടന്ന കുടുംബസംഗമം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ പ്രസ്താവനകള്‍ ജനാധിപത്യത്തിന് നിരക്കുന്നതല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. എ.സനീഷ്‌കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം വെച്ചൂരില്‍ നടത്തി കുടുംബസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ ആരോപണങ്ങള്‍ തെളിയിക്കുവാന്‍ ബാധ്യസ്ഥരാണ്. കോണ്‍ഗ്രസ് അധ്യക്ഷക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കുവാന്‍ പ്രധാനമന്ത്രിയെ ഉമ്മന്‍ചാണ്ടി വെല്ലുവിളിച്ചു. കോണ്‍ഗ്രസിനെതിരെ ഒരു കാലത്ത് ആരോപണമുന്നയിച്ച് കളംനിറഞ്ഞ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഇപ്പോള്‍ പശ്ചാത്തപിക്കുകയാണ്. ഇതുതന്നെയാണ് വരുംനാളുകളില്‍ ബി.ജെ.പിയെയും കാത്തിരിക്കുന്നത്. ആദ്യറൗണ്ട് പ്രചരണത്തില്‍ യു.ഡി.എഫ് അധികാരത്തിന്റെ അടുത്തെത്തിയിരിക്കുകയാണ്. വരുംദിവസങ്ങളില്‍ പ്രചരണരംഗത്ത് ശക്തമായി നിലകൊണ്ടാല്‍ പ്രതീക്ഷിക്കുന്നതിലും അപ്പുറത്തെ വിജയമായിരിക്കും ഉണ്ടാകാന്‍ പോവുക. കാലങ്ങളായി മണ്ഡലം കയ്യാളുന്ന ഇടതുമുന്നണിയെ തൂത്തെറിഞ്ഞ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുവാന്‍ മണ്ഡലം നിവാസികള്‍ തയ്യാറാകണമെന്നും ഉമ്മന്‍ ചാണ്ടി അഭ്യര്‍ത്ഥിച്ചു. വക്കച്ചന്‍ മണ്ണത്താലി അധ്യക്ഷത വഹിച്ച യോഗത്തില്‍ പോള്‍സണ്‍ ജോസഫ്, അക്കരപ്പാടം ശശി, അഡ്വ. പി.പി സിബിച്ചന്‍, എന്‍.എം താഹ, പി.വി പ്രസാദ്, അബ്ദുല്‍സലാം റാവുത്തര്‍, പി.എന്‍ ബാബു, ജെയ്‌ജോണ്‍ പേരയില്‍, കെ.ആര്‍ ഷൈലകുമാര്‍, യു.ബാബു എന്നിവര്‍ പ്രസംഗിച്ചു.