Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യോഗ അദ്ധ്യാപകര്‍ക്ക് വൈക്കം കേന്ദ്രമായി സംഘടന രൂപീകരിക്കാന്‍ തീരുമാനമായി.
09/05/2016
വൈക്കം കേന്ദ്രമായി രൂപീകരിക്കുന്ന യോഗ അദ്ധ്യാപക സംഘടനയുടെ ഉപരിസഭ താല്‍ക്കാലിക കമ്മററിയംഗങ്ങള്‍

യോഗ അദ്ധ്യാപകര്‍ക്ക് വൈക്കം കേന്ദ്രമായി സംഘടന രൂപീകരിക്കാന്‍ തീരുമാനമായി. യോഗ അദ്ധ്യാപകരുടെ ക്ഷേമ പ്രവര്‍ത്തങ്ങളാണ് സംഘടന ലക്ഷ്യമിടുന്നത്. സ്വതന്ത്ര ട്രേഡ് യൂണിയന്‍ എന്ന നിലയില്‍ സംഘടന ഈ രംഗത്ത് പ്രവര്‍ത്തിക്കും. കേരളത്തിനകത്തും പുറത്തുമുള്ള വിവിധ യോഗ പ്രസ്ഥാനങ്ങളുമായി സഹകരിച്ച് സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും. വൈക്കം അക്ഷയ ലേണിംഗ് സെന്ററില്‍ ചേര്‍ന്ന ആലോചനാ യോഗം പ്രണവ് യോഗാശ്രമം ഡയറക്ടര്‍ എം.പി.നാരായണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ലേണിംഗ് സെന്റര്‍ ചെയര്‍മാന്‍ ബിജു രാഘവന്‍ അദ്ധ്യക്ഷത വഹിച്ചു. മധു ഏനാദി സംഘടനയുടെ കരട് ബൈലോ അവതരിപ്പിച്ചു. യോഗ പരിശീലകരായ കെ.അര്‍.മനോജ്, എം.ജി.ബാലചന്ദ്രന്‍, സി.മുരളീധരന്‍, ബിജി സാലിമോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.