Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാമൂഹ്യസേവനരംഗത്ത് വൈക്കത്തിന് നേര്‍ക്കാഴ്ചയുമായി നിലാവ് (മസ്റ്റ്)
09/05/2016
നിലാവ് വെല്‍ഫയര്‍ സംഘടനയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ആമ്പുലന്‍സ് സര്‍വീസിന്റെ ഉദ്ഘാടനം വൈക്കം ടൗണ്‍ ജുമാമസ്ജിദ് ഇമാം ഷെഫീക്ക് മനാരി അല്‍ ക്വാസിമി നിര്‍വഹിക്കുന്നു

സാമൂഹ്യസേവന രംഗത്ത് വൈക്കത്ത് സജീവസാന്നിദ്ധ്യമാവുകയാണ് നിലാവ് എന്ന പേരില്‍ ആരംഭിച്ച ജീവകാരുണ്യ സംഘടന. 2013ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഇപ്പോള്‍ തന്നെ ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കഴിഞ്ഞു. 43 പേരടങ്ങുന്ന സംഘടന താലൂക്കാശുപത്രിയില്‍ എത്തുന്ന നിരാലംബരായ രോഗികള്‍ക്ക് ജനമൈത്രി പോലീസുമായി സഹകരിച്ച് നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. കൂടാതെ രക്താദാനസേനയും ഇവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോള്‍ സാധാരണക്കാരായ രോഗികളെ ആശുപത്രിയില്‍ എത്തിക്കുവാന്‍ സുമനസ്സുകളുടെ സഹായം സ്വീകരിച്ചുകൊണ്ട് ആംബുലന്‍സ് സര്‍വീസ് ആരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം ടൗണ്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഇമാം ഷെഫീക്ക് മനാരി അല്‍ ക്വാസിമി നിര്‍വഹിച്ചു. സംഘടനാപ്രസിഡന്റ് കെ.എ നൗഷാദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി ഷാഹുല്‍ ഹമീദ്, എം.അബു, അബ്ദുല്‍ റഹ്മാന്‍, മൂസാ കുഞ്ഞ്, റഷീദ്, അബ്ദുല്‍കലാം, ഷുക്കൂര്‍, താഹ, സവാദ്, നിഷാദ്, അബ്ബാസ്, അഡ്വ. ജമാല്‍കുട്ടി, നവാസ്, അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ പ്രസംഗിച്ചു