Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വീടുകളിലെ മോഷണം: അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്
09/05/2016

നഗരത്തിലെ നിരവധി വീടുകളില്‍ നടന്ന മോഷണശ്രമത്തെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി പോലീസ് നടപടികള്‍ ആരംഭിച്ചു. വിദഗ്ധരായ മോഷ്ടാക്കളാണ് സംഭവത്തിനുപിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. ആശ്രമം സ്‌ക്കൂള്‍-കോടതി റോഡിലെ കിഴക്കേഉണ്ണിയാല്‍ സരോജിനിയുടെ വീട്ടില്‍നിന്ന് 30,000 രൂപ കവരുകയും സമീപവീടുകളില്‍ മോഷണശ്രമം നടത്തുകയും ചെയ്തത് മറുനാടന്‍ മോഷ്ടാക്കളായിരിക്കുമെന്ന നിഗമനത്തിലാണ് അധികൃതര്‍. മോഷണം നടത്തുന്നതിനായി വീടിന്റെ വാതില്‍ തകര്‍ക്കുന്നതിനിടെ വീട്ടുകാരും പരിസരവാസികളും ഉണര്‍ന്നത് കണ്ടിട്ടും യാതൊരു കൂസലുമില്ലാതെ അടുത്ത വീടുകളിലേക്ക് കടക്കാന്‍ മൂന്നംഗ മോഷണസംഘം ശ്രമിച്ചത് കണക്കിലെടുക്കുമ്പോള്‍ തമിഴ്‌നാട്ടുകാരായ പ്രൊഫഷണല്‍ മോഷ്ടാക്കളാണോ സംഭവത്തിനുപിന്നിലെന്ന് സംശയിക്കുന്നു. പോലീസും ഇക്കാര്യം പൂര്‍ണമായി തള്ളിക്കളയുന്നില്ല. മോഷണം നടത്താനെത്തിയ വീടുകളിലേക്കുള്ള വഴികളും പരിസരവും മോഷ്ടാക്കള്‍ക്ക് വ്യക്തമായി അറിയാമായിരുന്നത് ഇവരുടെ രക്ഷപെടലും എളുപ്പമാക്കി. പ്രാദേശികമായി മോഷണം നടത്തുന്നവര്‍ സംഘത്തിലുണ്ടാകാനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്. പോസ്റ്റ് ഓഫീസിലെ റിക്കറിംഗ് ഡിപ്പോസിററ്്് ഏജന്റായ സരോജിനിയുടെ പണമാണ് അപഹരിക്കപ്പെട്ടത്. ഒറ്റയ്ക്ക് താമസിക്കുന്ന ഇവരെ സംബന്ധിച്ച കാര്യങ്ങള്‍ മോഷ്ടാക്കള്‍ക്ക് അറിയാന്‍ കഴിഞ്ഞത് പ്രാദേശികമായി ബന്ധമുള്ളവരില്‍ നിന്നാകാമെന്ന് കരുതുന്നു. ഡോഗ്‌സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തുനടത്തിയ പരിശോധനയുടെ ഫലം ലഭിച്ചശേഷം അന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതമാകും. സി.ഐ അനില്‍കുമാര്‍, എസ്.ഐ എം.സാഹില്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നുവരുന്നത്.