Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഫിസിക്കല്‍ ഫിററ്‌നസ് ക്യാമ്പ്
09/05/2016

മറവന്‍തുരുത്ത് ഗവണ്‍മെന്റ് യു.പി.സ്‌കൂളില്‍ കുട്ടികളില്‍ കായികാഭിരുചിയും ആരോഗ്യ അവബോധവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 8 മുതല്‍ മെയ് 14 വരെ ഫിസിക്കല്‍ ഫിററ്‌നസ് ക്യാമ്പ് നടത്തുന്നു. സ്‌കൂളിലെ 100 വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ ക്യാമ്പില്‍ പങ്കെടുക്കും. എല്ലാ ദിവസവും രാവിലെ ഏഴു മുതല്‍ 9 വരെ കായിക പരിശീലനവും 9.30 മുതല്‍ 10.30 വരെ പാഠ്യപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സാംസ്‌ക്കാരിക സദസ്സുകളുമുണ്ടായിരിക്കും. 8ന് നെച്ചിപ്പുഴുര്‍ ദേവീവിലാസം എല്‍.പി.സ്‌കൂളിലെ കുട്ടികളവതരിപ്പിക്കുന്ന അര്‍ബുദമുക്തി എന്ന പാവനാടകം, 9ന് കവിയോടൊപ്പം കവി മണര്‍കാട് ശശികുമാറുമായുള്ള സല്ലാപം, 10ന് ഇഫക്ടീവ് ടീച്ചര്‍-കോട്ടയം നേതൃത്വം നല്‍കുന്ന ഒറിഗാമി, 11ന് കോട്ടയം ഡി.എം.ഒ ഓഫീസിലെ കെ.എം.ശശികുമാര്‍ അവതരിപ്പിക്കുന്ന കുട്ടികളും ആരോഗ്യ ശീലങ്ങളും വീഡിയോ ക്ലാസ്സ്, 12ന് ടി.കെ.സുനില്‍കുമാര്‍ അവതരിപ്പിക്കുന്ന അറിവരങ്ങ്, 13ന് അധ്യാപകര്‍ക്കായി സംസ്ഥാനതലത്തില്‍ നടത്തിയ പഠനോപകരണ നിര്‍മ്മാണ മത്സരത്തിലെ വിജയി നിധിന്‍ ജോസ് അവതരിപ്പിക്കുന്ന ശാസ്ത്രപരീക്ഷണങ്ങള്‍ തുടങ്ങിയവയാണ് പരിപാടികള്‍ വൈക്കം ഡി.വൈ.എസ്.പി എന്‍.സി.രാജ്‌മോഹന്‍, ഡോ.സന്തോഷ് പോത്താറ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി.എ.സന്തോഷ്, നീന്തല്‍ പരിശീലകന്‍ പ്രസന്നന്‍ പോളശ്ശേരി, മുന്‍ ഇന്ത്യന്‍ വോളിബോള്‍ ടീം ക്യാപ്റ്റന്‍ എസ്.എ.മധു എന്നിവരുമായുള്ള അഭിമുഖങ്ങളും പരിപാടിയില്‍ ഉണ്ടായിരിക്കും. ക്യാമ്പിന്റെ ഉദ്ഘാടനം മറവന്തരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി.ഹരിക്കുട്ടന്‍ നിര്‍വ്വഹിക്കും. 14ന് നടക്കുന്ന സമാപന പരിപാടിയില്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.എസ്.വേണുഗോപാല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.