Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാലിന്യവാഹിനിയായി അന്ധകാരത്തോട്.
09/05/2016
മാലിന്യം നിറഞ്ഞ അന്ധകാരത്തോട്

നഗരത്തിന്റെ ഹൃദയഭാഗത്തുകൂടി ഒഴുകിയിരുന്നതും വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗവുമായിരുന്ന അന്ധകാരത്തോടിന്റെ ദുരവസ്ഥയ്ക്ക് പരിഹാരമായില്ല. വൈക്കം കായലിനോട് ചേര്‍ന്നുള്ള പുത്തന്‍തോട്ടില്‍ നിന്ന് ആരംഭിച്ച് വടക്ക് കണിയാന്‍തോട്ടില്‍ ചെന്ന് അവസാനിക്കുന്ന നഗരത്തിലെ രണ്ടു സുപ്രധാന തോടുകളാണ് പെരുംഞ്ചില്ല തോടും അന്ധകാരത്തോടും. തോടരികിലാണ് രാജഭരണകാലത്ത് തീണ്ടല്‍പ്പലക സ്ഥാപിച്ചിരുന്നത്. രണ്ടു തോടുകളും കൈയ്യേറ്റം മൂലം വീതികുറഞ്ഞ് ഇടുങ്ങിയ അവസ്ഥയിലാണ്. പല സ്ഥലങ്ങളിലും തോട് കൈയ്യേറുകയും ചെയ്തു. വടക്കേഭാഗത്ത് തോട് മൂടപ്പെട്ട സ്ഥിതിയുമുണ്ട്. പടിഞ്ഞാറെ നടയിലൂടെ കടന്നു പോകുന്ന അന്ധകാരത്തോട്ടിലേക്ക് ഹോട്ടലുകളിലെയും സ്വകാര്യ ആശുപത്രികളിലെയും മലിനജല ഒഴുക്കി വിടുന്നതിനെതിരെ കടുത്ത ജനരോഷം ഉയര്‍ന്നിരുന്നു. ഇന്ന് മാലിന്യങ്ങള്‍ നിറഞ്ഞ് അറപ്പുളവാക്കുന്ന സ്ഥിതിയിലാണ് തോട്. ഇതു മൂലം തോടിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടും ചെറുതല്ല. ഈ സാഹചര്യത്തിലാണ് നഗര സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി നിര്‍മ്മിച്ച ഓടകളെല്ലാം അന്ധകാരത്തോട്ടിലേക്ക് തുറന്നു വച്ചിരുക്കുന്നത്. വലിയകവല, കൊച്ചാലുംചുവട്, കൊച്ചുകവല-കച്ചേരിക്കവല റോഡ്, പോലീസ് ക്വാര്‍ട്ടേഴ്‌സ്-കച്ചേരിക്കവല റോഡ്, കച്ചേരിക്കവലയ്ക്ക് പടിഞ്ഞാറു ഭാഗം തുടങ്ങിയ ഓടകളിലെ എല്ലാ മലിനജലവും വന്നെത്തുന്നത് അന്ധകാരത്തോട്ടിലേക്കാണ്. മുന്‍കാലങ്ങളില്‍ പോലും തോടിന്റെ ആഴം കുറഞ്ഞതു മൂലം ശക്തമായ മഴ പെയ്താല്‍ ഇരു കരകളിലേക്കും വെള്ളം കരകവിഞ്ഞൊഴുകി പുരയിടങ്ങളില്‍ കെട്ടി നിലക്കും .കൊതുകിന്റെ ബാഹുല്യം പറയുകയും വേണ്ട. പുതിയ ഓടകളില്‍ കൂടിയുള്ള മലിനജലം കൂടി ഒഴുകിയെത്തുമ്പോള്‍ വെള്ളത്തിന്റെ അളവ് മൂന്നിരട്ടിയിലധികമാവും. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കും. ഈ തോട്ടിലെ മൂന്നു കലുങ്കുകള്‍ പൊളിച്ചു പണിയുകയും തോടിന്റെ ആഴം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ തോടിനെ ശുചീകരിക്കുവാനും നീരൊഴുക്ക് നിലനിര്‍ത്തുവാനും കഴിയുകയുള്ളൂ. തോടിന്റെ സംരക്ഷണം ആവശ്യപ്പെട്ട് പ്രദേശവാസികള്‍ അന്ധകാരത്തോട് സംരക്ഷണ സമിതി രൂപീകരിച്ച് നിരവധി പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു. ഒരുവര്‍ഷം മുന്‍മ്പ് കെ.അജിത്ത് എം.എല്‍.എയുടെ മുന്‍കൈയ്യില്‍ അന്ധകാരത്തോടിന്റെ നവീകരണത്തിനായി രണ്ടേമുക്കാല്‍ കോടിയോളം രൂപ അനുവദിച്ചിരുന്നു. അടിത്തട്ടും ഇരുകരകളും കോണ്‍ക്രീറ്റ് ചെയ്യുന്നതിനുള്ള പദ്ധതി കെ.എല്‍.ഡി.സിയെ ആണ് ഏല്‍പ്പിച്ചിരുന്നത്. ഇതിന്റെ നിര്‍മ്മാണം ആരംഭിച്ചിരുന്നുവെങ്കിലും ഒച്ചിഴയും വേഗതയിലാണ് പണികളെന്ന് പരക്കെ ആക്ഷേപമുയര്‍ന്നിരുന്നു. ഏറെ കാത്തിരുന്ന ഈ പണിയും ഇപ്പോള്‍ നിറുത്തി വച്ചിരിക്കുകയാണ്. തോട് ആരംഭിക്കുന്നത് കരിയാറിനെയും-വേമ്പാനാട്ടുകായലിനെയും ബന്ധിപ്പിച്ചിരിക്കുന്ന കെ.വി.കനാലില്‍ നിന്നുമാണ്. ഈയിടെ കനാലിനെ ദേശീയ ജലപാതയുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തി പുതിയ പദ്ധതികള്‍ ആരംഭിക്കും. ഇതോടെ തോടിനു ശാപമേക്ഷമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.