Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
19
May  2024
Sunday
DETAILED NEWS
കൈയ്യും കാലും ബന്ധിച്ചു വേമ്പനാട്ട് കായല്‍ നീന്തിക്കടന്ന്‌ ഒന്‍പത് വയസുകാരന്‍
05/05/2024
ഇരുകൈയ്യും കാലും ബന്ധിച്ചു വേമ്പനാട്ട് കായല്‍ നീന്തിക്കടന്ന ഒന്‍പത് വയസുകാരന്‍ ആരണ്‍ രോഹിത്ത് പ്രകാശ്.

വൈക്കം: ഒന്‍പത് വയസുകാരന്‍ ഇരുകൈയ്യും കാലും ബന്ധിച്ചു വേമ്പനാട്ട് കായല്‍ നീന്തിക്കടന്നു. കോതമംഗലം മാതിരപ്പിള്ളി രോഹിത് ഭവനില്‍ രോഹിത്ത് പി പ്രകാശിന്റെയും അതിരയുടെയും മകനും, കോതമംഗലം ഗ്രീന്‍വാലി പബ്ലിക് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയുമായ ആരണ്‍ രോഹിത്ത് പ്രകാശ് ആണ് ഒരു മണിക്കൂര്‍ 51 മിനിറ്റ് കൊണ്ട് കൈയ്യും കാലും ബന്ധിച്ചു നീന്തിക്കടന്നത്. ശനിയാഴ്ച രാവിലെ 8.30ന് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല തവണക്കടവില്‍ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള 4.5 കി. മീറ്റര്‍ നീന്തിയാണ് വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ചിരിക്കുന്നത്. കൈയ്യും കാലും ബന്ധിച്ച് ഇത്രയും ദൂരം നീന്തിയ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് ആരണ്‍ രോഹിത്ത് പ്രകാശ്. ഡോള്‍ഫിന്‍ അക്വാട്ടിക് ക്ലബ്ബിലെ ബിജു തങ്കപ്പന്‍ ആണ് പരിശീലനം നല്‍കിയത്. ചേര്‍ത്തല തവണക്കടവില്‍ കേരള സ്റ്റേറ്റ് പിന്നോക്ക വിഭാഗ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അഡ്വ. കെ പ്രസാദ് നീന്തല്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. പി.ആര്‍ ഹരിക്കുട്ടന്‍ ആധ്യക്ഷത വഹിച്ച ചടങ്ങില്‍ ക്ലബ്ബ് സെക്രട്ടറി അന്‍സല്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഷിഹാബ് കെ സൈനു എന്നിവര്‍ സന്നിഹിതരായിരുന്നു.
വൈക്കം ബീച്ചില്‍ നീന്തിക്കയറിയ ആരണിന്റെ കൈകാലുകളിലെ ബന്ധനം കോതമംഗലം വൈസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ഗണേശന്‍ അഴിച്ചു മാറ്റി. തുടന്ന് വൈക്കം നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രീത രാജേഷ് അധ്യക്ഷതയില്‍ ചേര്‍ന്ന അനുമോദന സമ്മേളനം ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.  വഹിച്ചു. ഡോള്‍ഫിന്‍ ആക്വാട്ടിക്ക് ക്ലബ്ബിന്റെ 17-ാമത്തെ ലോക റെക്കോള്‍ഡ് ആണ് ഇത്.


OTHER STORIES
  
ബിരുദ പ്രവേശനത്തിന് ശ്രീമഹാദേവ കോളേജില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു
തോട്ടകം ശ്രീനാരായണ ജ്ഞാനക്ഷേത്രത്തില്‍ ഉത്സവം തുടങ്ങി
സ്‌കന്ദപുരാണ സമീക്ഷ സത്രത്തിന് കാല്‍നാട്ടി
ആശ്രമം സ്‌കൂള്‍ വിദ്യാര്‍ഥികളെ അനുമോദിച്ചു
ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയ കൊച്ചുമിടുക്കന് ജന്മനാടിന്റെ ആദരം
എസ്എന്‍ഡിപി യോഗം വനിതാസംഘം വൈക്കം യൂണിയന്‍ പഠനക്കളരി നടത്തി
മേവെള്ളൂര്‍ മേരി ഇമ്മാക്കുലേറ്റ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
ആനിക്കാപ്പള്ളി ക്ഷേത്രത്തില്‍ കളമെഴത്തും പാട്ടും തുടങ്ങി
മഴയും ചുഴലിക്കാറ്റും; വൈക്കത്ത് വ്യാപക നാശം
ചട്ടമ്പിസ്വാമി വേദങ്ങളെ ജനകീയവല്‍കരിച്ചു: പി.ജി.എം നായര്‍