Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
4
May  2024
Saturday
DETAILED NEWS
ആളേകാട് ക്ഷേത്രത്തില്‍ ഉദയംപൂജ ഭക്തിസാന്ദ്രമായി
21/04/2024
ചെമ്പ് കാട്ടിക്കുന്ന് ആളേകാട് ധര്‍മദൈവക്ഷേത്രത്തില്‍ ഉദയംപൂജയോടനുബന്ധിച്ചു ഭക്തര്‍ താലങ്ങളില്‍ കോല്‍തിരിയും നീരാഞ്ജന ദീപവും തെളിച്ച് സൂര്യഭഗവാനെ നമസ്‌കരിക്കുന്നു.

വൈക്കം: മേടപ്പകലിന് പുണ്യമായി ആദിത്യഭഗവാന് ഉദയംപൂജ സമര്‍പ്പിച്ചു. ധീവരസഭ 111-ാം നമ്പര്‍ ശാഖയുടെ കീഴിലുള്ള ചെമ്പ് കാട്ടിക്കുന്ന് ആളേകാട് ശ്രീധര്‍മ ദൈവക്ഷേത്രത്തില്‍ ഉദയംപൂജയുടെ ചടങ്ങുകള്‍ ഭക്തിനിര്‍ഭരമായി. ഇന്നലെ രാവിലെ വ്രതശുദ്ധിയോടെ എത്തിയ ഇരുന്നൂറോളം ഭക്തരാണ് ഉദയംപൂജ ചടങ്ങില്‍ പങ്കെടുത്തത്. താലങ്ങളില്‍ കോല്‍തിരിയും നീരാഞ്ജന ദീപവും തെളിച്ച് പ്രത്യേക ചേരുവയില്‍ തയ്യാറാക്കിയ പൂജ അപ്പവും പഴങ്ങളും പുഷ്പ്പങ്ങളും വെച്ച് താലങ്ങള്‍ ഉയര്‍ത്തി ആദിത്യഭഗവാനെ സ്തുതിച്ചു. അരൂക്കുറ്റി അമല്‍കൃഷ്ണന്‍ മുഖ്യകാര്‍മികനായിരുന്നു. വായ്ക്കുരവകളും ആര്‍പ്പ് വിളികളും, ഉടുക്കുപാട്ടും ചടങ്ങിന് അകമ്പടിയായി. മൂന്ന് പ്രാവശ്യം താലങ്ങള്‍ ഉയര്‍ത്തി സൂര്യഭഗവാനെ നമസ്‌കരിച്ച് ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. ക്ഷേത്രം പ്രസിഡന്റ് കെ.എ സരസന്‍, സെക്രട്ടറി പി.ആര്‍ വിനോദ്, വൈസ് പ്രസിഡന്റ് സി.കെ പുഷ്പശരന്‍, ജോയിന്റ് സെക്രട്ടറി പി.എന്‍ ചന്ദ്രന്‍, ട്രഷറര്‍ എ.ഡി ദേവദാസന്‍, വനിതാസമാജം പ്രസിഡന്റ് മണി ചിദംബരന്‍, സെക്രട്ടറി മീനാക്ഷി സദാനന്ദന്‍, ട്രഷറര്‍ കാഞ്ചന ദിവാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.