Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
3
May  2024
Friday
DETAILED NEWS
നിര്‍ധന രോഗികള്‍ക്ക് കൈത്താങ്ങായി ടി.വി പുരം അക്ഷയശ്രീ സ്വയംസഹായ സംഘം
20/04/2024
നിര്‍ധന രോഗികളെ സഹായിക്കാന്‍ ടി.വി പുരം പള്ളിയിലെ അക്ഷയശ്രീ സ്വയം സഹായ സഹകരണ സംഘത്തിന്റെ നേതൃത്വത്തിലുള്ള നിധി സമാഹരണം പള്ളി വികാരി നിക്കോളാസ് പുന്നയ്ക്കല്‍ ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: ടി.വി പുരം തിരുഹൃദയ ദേവാലയത്തിലെ ഇടവകക്കാരുടെ നേതൃത്വത്തിലുള്ള അക്ഷയശ്രീ സ്വയംസഹായ സഹകരണ സംഘത്തിന്റെ ചാരിറ്റബിള്‍ പ്രവര്‍ത്തനത്തിനായി നിധി സമാഹരണം തുടങ്ങി. നിര്‍ധന കുടുംബത്തിലെ അവശരായി കഴിയുന്ന രോഗികളുടെ സംരക്ഷണത്തെ ലക്ഷ്യമാക്കിയാണ് നിധി സമാഹരണം നടത്തുന്നത്. വൈക്കം മാളവികയുടെ 'മഴ നനയാത്ത മക്കള്‍' എന്ന നാടകം ഇതിനായി അവതരിപ്പിക്കും. ടിക്കറ്റ് വില്‍പന വഴി സമാഹരിക്കുന്ന തുക ചാരിറ്റബിള്‍ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുകയാണ് ലക്ഷ്യം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി നിധി സമാഹരണത്തിന്റെ ടിക്കറ്റ് കൈമാറ്റ ചടങ്ങ് നടത്തി. പള്ളി വികാരി നിക്കോളാസ് പുന്നയ്ക്കല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. സിബി മറ്റപ്പള്ളി, സംഘം പ്രസിഡന്റ് ആന്റണി കൊണത്താപ്പള്ളി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.കെ ശ്രീകുമാര്‍, വാര്‍ഡ് മെമ്പര്‍ ഗീതാ ജോഷി, പള്ളി ട്രസ്റ്റിമാരായ ജോസ് പ്ലാക്കില്‍, ജോസഫ് കൊറ്റാറമ്പില്‍, വൈസ് ചെയര്‍മാന്‍ ചാക്കോ പെരുന്നപ്പള്ളി, സംഘം വൈസ് പ്രസിഡന്റ് ലിജി ചില്ലയ്ക്കല്‍ എന്നിവർ പ്രസംഗിച്ചു.