Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
4
May  2024
Saturday
DETAILED NEWS
ഫ്രാന്‍സിസ് ജോര്‍ജിന്റെ വൈക്കത്തെ രണ്ടാംഘട്ട പര്യടനം തുടങ്ങി
20/04/2024
നിര്‍ധന രോഗികളെ സഹായിക്കാന്‍ ടി.വി പുരം പള്ളിയിലെ അക്ഷയശ്രീ സ്വയം സഹായ സഹകരണ സംഘത്തിന്റെ നേതൃത്വത്തിലുള്ള നിധി സമാഹരണം പള്ളി വികാരി നിക്കോളാസ് പുന്നയ്ക്കല്‍ ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർഥി അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജിന്റെ വൈക്കം അസംബ്ലി മണ്ഡലത്തിലെ രണ്ടാംഘട്ട പര്യടന പരിപാടി  തുടങ്ങി. ഇന്നലെ രാവിലെ കാട്ടിക്കുന്നിലെ രാജീവ് ഗാന്ധി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ആരംഭിച്ച പര്യടനം യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയര്‍മാന്‍ കെ.ജെ സണ്ണി അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി കെ ഫ്രാന്‍സിസ് ജോര്‍ജ്, മോഹൻ ഡി ബാബു, പോള്‍സണ്‍ ജോസഫ്, എം.കെ ഷിബു, ബി.അനില്‍കുമാര്‍, പി.വി പ്രസാദ്, അഡ്വ. എ സനീഷ്‌കുമാര്‍, ജയ്‌ജോണ്‍ പേരയില്‍, അഡ്വ. പി.വി സുരേന്ദ്രന്‍, പി.കെ ദിനേശന്‍ എന്നിവര്‍ പ്രസംഗിച്ചു. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ നീങ്ങിയ സ്ഥാനാർഥി പര്യടനത്തിന് ചെമ്പ്, മറവന്‍തുരുത്ത്, ഉദയനാപുരം, തലയോലപറമ്പ്, വെള്ളൂർ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളില സ്വീകരണം നൽകി. പര്യടന പരിപാടി വൈകിട്ട് ബ്രഹ്മമംഗലത്ത് സമാപിച്ചു.