Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഡ്വ. എ.സനീഷ്‌കുമാര്‍ ടി.വി പുരത്ത് പര്യടനം നടത്തി
09/05/2016

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. എ.സനീഷ്‌കുമാറിന്റെ തുറന്ന ജീപ്പിലുള്ള പര്യടനപരിപാടി ടി.വി പുരം കവലയില്‍ നിന്നാരംഭിച്ചു. യുഡി.എഫ് നിയോജകമണ്ഡലം പ്രസിഡന്റ് പോള്‍സണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ ആന്റണി അധ്യക്ഷത വഹിച്ചു യോഗത്തില്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എസ്.സാനു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് സെബാസ്റ്റ്യന്‍, അക്കരപ്പാടം ശശി, മോഹന്‍ ഡി.ബാബു, ബി.അനില്‍കുമാര്‍, പി.പി സിബിച്ചന്‍, ജെയ്‌ജോണ്‍ പേരയില്‍, അബ്ദുല്‍ സലാം റാവുത്തര്‍, വി.സമ്പത്കുമാര്‍, കെ.പി ശിവജി, എം.കെ ഷിബു, പി.ടി സുഭാഷ്, പി.എ സുധീരന്‍, കെ.എസ് ബാഹുലേയന്‍, ബിജു കൂട്ടുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ഇന്ന് രാവിലെ എട്ടിന് ഇടയാഴം രുഗ്മിണി കല്യാണമണ്ഡപത്തില്‍ നടക്കുന്ന കുടുംബസംഗമം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.