Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
4
May  2024
Saturday
DETAILED NEWS
ജനാധിപത്യം ഏകാധിപത്യത്തിനുകീഴില്‍ അമര്‍ച്ച ചെയ്യപ്പെടുന്നു: മന്ത്രി പി പ്രസാദ്
20/04/2024
എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം വൈക്കം ടൗണ്‍ ഇലക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബോട്ട് ജെട്ടി മൈതാനിയില്‍ നടന്ന സമ്മേളനം മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഇന്‍ഡ്യയുടെ ജനാധിപത്യം എത്രകാലം പുലരുമെന്ന് തീരുമാനിക്കപ്പെടുന്ന തെരഞ്ഞെടുപ്പാണ് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പെന്ന് മന്ത്രി പി പ്രസാദ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം വൈക്കം ടൗണ്‍ ഇലക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബോട്ട് ജെട്ടി മൈതാനിയില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനയുടെ ഉറപ്പാണ് ഇന്‍ഡ്യന്‍ ജനാധിപത്യത്തിന്റെ പിന്‍ബലം. ആ ഉറപ്പ് ചോദ്യം ചെയ്യപ്പെടുന്ന ആശങ്കാകുലമായ രാഷ്ട്രീയ സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. ജനാധിപത്യ ഭാരതത്തെ ഏകാധിപത്യത്തിനുകീഴില്‍ അമര്‍ച്ച ചെയ്യാനുള്ള കരുനീക്കങ്ങളാണ് മോദി സര്‍ക്കാര്‍ നടത്തുന്നത്. ഇതിനെതിരായി വിധിയെഴുത്തായി പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ മാറ്റണമെന്നും പി പ്രസാദ് അഭ്യര്‍ത്ഥിച്ചു. ഇലക്ഷന്‍ കമ്മിറ്റി പ്രസിഡന്റ് ഡി രഞ്ജിത് കുമാര്‍ അധ്യക്ഷത വഹിച്ചു. സി.കെ ആശ എംഎല്‍എ, മുന്‍എംഎല്‍എ കെ അജിത്ത്, എല്‍ഡിഎഫ് നിയോജകമണ്ഡലം കണ്‍വീനര്‍ പി സുഗതന്‍, ഇ.എന്‍ ദാസപ്പന്‍, എം.ഡി ബാബുരാജ്, എബ്രഹാം പഴയകടവന്‍, പി പ്രദീപ്, പി ശശിധരന്‍, എന്‍ അനില്‍ ബിശ്വാസ്, സി.പി ജയരാജ്, എം സുജിന്‍ എന്നിവര്‍ പ്രസംഗിച്ചു. വലിയകവലയില്‍ നിന്നാരംഭിച്ച പ്രകടനത്തിന് പി ഹരിദാസ്, രാഗിണി മോഹനന്‍, കെ പ്രസന്നന്‍, കെ.വി ജീവരാജന്‍, സി.എന്‍ പ്രദീപ് കുമാര്‍, മില്‍ട്ടണ്‍ ഇടശ്ശേരി, ചന്ദ്രബാബു എടാടന്‍, കെ.വി അജയഘോഷ് എന്നിവര്‍ നേതൃത്വം നല്‍കി.