Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശയുടെ ആറാംഘട്ട പര്യടനപരിപാടിക്ക് ഇന്ന് തുടക്കമാകും.
09/05/2016
വൈക്കത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി തലയോലപ്പറമ്പിലെ കന്യാസ്ത്രീ മഠങ്ങളില്‍ സന്ദര്‍ശനം നടത്തുന്നു

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശയുടെ ആറാംഘട്ട പര്യടനപരിപാടിക്ക് ഇന്ന് തുടക്കമാകും. ദിനംപ്രതി രണ്ട് പഞ്ചായത്തുകളിലാണ് പര്യടനം. പ്രത്യേകം തയ്യാറാക്കിയ തുറന്ന വാഹനത്തിലാണ് പ്രചരണം നടത്തുന്നത്. ഇടതുപക്ഷ നേതാക്കള്‍ പഞ്ചായത്തുകളിലെ വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ പ്രസംഗിക്കും. സ്വീകരണപരിപാടി 13ന് സമാപിക്കും. സി.കെ ആശ ഇന്നലെ തലയാഴം പഞ്ചായത്തിലെ പള്ളിയാട്, വിയററ്‌നാം, കൂവം എന്നീ പ്രദേശങ്ങളില്‍ പര്യടനം നടത്തി. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണപരിപാടിയുടെ ഭാഗമായി ടോള്‍ ജംഗ്ഷന്‍, നാനാടം, ടി.വി പുരം എന്നിവിടങ്ങളില്‍ പൊതുസമ്മേളനങ്ങള്‍ നടത്തി. ടോളില്‍ സി.പി.ഐ ദേശിയ സെക്രട്ടറിയേറ്റ് അംഗം അമര്‍ജിത്ത് കൗറും, നാനാടത്തും, ടി.വി പുരത്തും സി.പി.എം സംസ്ഥാന സെക്രട്ടറിയേററ് അംഗം കെ.ജെ തോമസും സമ്മേളനം ഉദ്ഘാടനം ചെയ്തു