Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പോളശ്ശേരി ക്ഷേത്രത്തിലേക്ക് നടത്തിയ ദേശതാലപ്പൊലി ഭക്തിനിര്‍ഭരമായി
08/04/2024
വൈക്കം പോളശ്ശേരി ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ നിന്നും പോളശ്ശേരി ക്ഷേത്രത്തിലേക്ക് പുറപ്പെട്ട ദേശതാലപ്പൊലി.

വൈക്കം: പോളശ്ശേരി ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോടനുബന്ധിച്ചു നടന്ന ദേശതാലപ്പൊലി ഭക്തിനിര്‍ഭരമായി. ധീവരസഭ 202-ാം നമ്പര്‍ പോളശ്ശേരി ധീവര മഹിളാസഭയുടെ നേതൃത്വത്തിലായിരുന്നു താലപ്പൊലി. തിങ്കളാഴ്ച വൈകിട്ട് വൈക്കത്തപ്പന്റെ ശ്രീകോവിലില്‍ നിന്നും പകര്‍ന്നെടുത്ത ദീപം താലങ്ങളില്‍ നിറച്ചാണ് ദീപപ്രഭയോടെ പോളശ്ശേരി ക്ഷേത്രത്തിലേക്ക് ദേശതാലപ്പൊലി പുറപ്പെട്ടത്. നൂറുകണക്കിന് വനിതകള്‍ വ്രതശുദ്ധിയോടെ താലപ്പൊലിയില്‍ അണിനിരന്നു. വാദ്യമേളങ്ങളുടേയും നിലക്കാവടികളുടേയും അകമ്പടിയോടെ അലംകൃതമായ രഥത്തിലാണ് ഭഗവതിയുടെ തിടമ്പ് എഴുന്നള്ളിച്ചത്. താലപ്പൊലിക്ക് ധീവര മഹിളാസഭ പ്രസിഡന്റ് ഗംഗാ സുശീലന്‍, സെക്രട്ടറി വീണാ എസ് ശിവന്‍, ക്ഷേത്രം ഭാരവാഹികളായ പ്രസിഡന്റ് എന്‍ വിജയന്‍, സെക്രട്ടറി എസ്.എസ് സിദ്ധാര്‍ത്ഥന്‍, വൈസ് പ്രസിഡന്റ് സി.എസ് നാരായണന്‍കുട്ടി, ജോയിന്റ് സെക്രട്ടറി സി.എസ് ശിവദാസ്, ട്രഷറര്‍ കെ വിശ്വംഭരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വൈകിട്ട് ദീപാരാധനയുടെ സമയത്ത് പോളശ്ശേരി ക്ഷേത്രത്തിലെത്തിയ താലപ്പൊലി തന്ത്രി പി.വി സാലി പുത്തന്‍പുര, മേല്‍ശാന്തി ആര്‍ ഗിരീഷ് എന്നിവര്‍ ചേര്‍ന്ന് അരിയും പൂവും എറിഞ്ഞ് വരവേല്‍പ് നല്‍കി.