Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തോമസ് ചാഴികാടന്‍ വൈക്കത്ത് പര്യടനം തുടങ്ങി
08/04/2024
എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‌ തലയഴം പഞ്ചായത്തിലെ പുത്തന്‍പാലത്ത് നല്‍കിയ സ്വീകരണം.

വൈക്കം: ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥി തോമസ് ചാഴികാടന് വൈക്കത്തെ വിവിധ കേന്ദ്രങ്ങളില്‍ ആവേശോജ്വല വരവേല്‍പ്. വൈക്കം നഗരസഭയിലും വെച്ചൂര്‍, തലയാഴം, ടി.വി പുരം, ഉദയനാപുരം പഞ്ചായത്തുകളിലുമാണ് തോമസ് ചാഴികാടന്‍ ഞായറാഴ്ച പര്യടനം നടത്തിയത്. കണിക്കൊന്നപ്പൂക്കളും പഴക്കുലകളും നല്‍കിയാണ് ഓരോ കേന്ദ്രങ്ങളിലും സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്. വാദ്യമേളങ്ങളും മാലപ്പടക്കങ്ങളും സ്വീകരണത്തിന് അകമ്പടിയേകി. രാവിലെ വെച്ചൂര്‍ പരിയാരത്തു നിന്നാരംഭിച്ച പര്യടനം സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു ഉദ്ഘാടനം ചെയ്തു. എല്‍.ഡി.എഫ് വെച്ചൂര്‍ പഞ്ചായത്ത് ഇലക്ഷന്‍ കമ്മിറ്റി സെക്രട്ടറി എന്‍ സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സി.കെ ആശ എംഎല്‍എ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.അനില്‍കുമാര്‍, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ പ്രഫ. ലോപ്പസ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.  പര്യടനം വൈകിട്ട് പരുത്തുമുടിയില്‍ സമാപിച്ചു. വിവിധ കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് നേതാക്കളായ ഇ.എന്‍ ദാസപ്പന്‍, അഡ്വ. പി.കെ ഹരികുമാര്‍, പി സുഗതന്‍, എം.ഡി ബാബുരാജ്, സാബു പി മണലൊടി, കെ അരുണന്‍, കെ ശെല്‍വരാജ്, എം.പി ജയപ്രകാശ്, കെ.കെ ഗണേശന്‍,  ബെപ്പിച്ചന്‍ തുരുത്തിയില്‍, വക്കച്ചന്‍ മണ്ണത്താലി, എബ്രഹാം പഴയകടവന്‍, ബിജു പറപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു. വൈക്കം മണ്ഡലത്തിലെ രണ്ടാംഘട്ടപര്യടനം ഏപ്രില്‍ 18ന് നടക്കും.