Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശതകലശപൂജയും ശതകലശാഭിഷേകവും ഭക്തിനിര്‍ഭരമായി
07/04/2024
ഇത്തിപ്പുഴ ശ്രീനാരായണേശ്വര ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് വൈക്കത്തുശ്ശേരി സുരേഷ് തന്ത്രിയുടെ നേതൃത്വത്തില്‍ ശതകലശപൂജയും ശതകലശാഭിഷേകവും നടത്തുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗം 128-ാം നമ്പര്‍ വടക്കേമുറി ശാഖയുടെ കീഴിലുള്ള ഇത്തിപ്പുഴ ശ്രീനാരായണേശ്വര ഗുരുദേവ ക്ഷേത്രത്തില്‍ ഉത്സവാഘോഷത്തിന്റെ ഭാഗമായി ശതകലശപൂജയും ശതകലശാഭിഷേകവും നടത്തി. ക്ഷേത്രം തന്ത്രി വൈക്കത്തുശ്ശേരി സുരേഷ്, മേല്‍ശാന്തി ചെമ്മനത്തുകര സുമേഷ് എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലാണ് ശതകലശാഭിഷേകം നടത്തിയത്. ക്ഷേത്രത്തിന്റെ മണ്ഡപത്തിലെ ഗുരുദേവ പ്രതിഷ്ഠയ്ക്ക് മുന്നില്‍ ശതകലശപൂജയും അഭിഷേക ചടങ്ങുകളും നടത്തി. എസ്.എന്‍.ഡി.പി യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം രാജേഷ് മോഹന്‍, ക്ഷേത്രം ഭാരവാഹികളായ ചെയര്‍പേഴ്‌സണ്‍ ഇന്ദിര വിജയന്‍, കണ്‍വീനര്‍ രമാ സജീവന്‍, സത്യന്‍ മണ്ണംപ്ലാക്കല്‍, വിശ്വനാഥന്‍ വിശ്വഭവന്‍, വനിതാസംഘം പ്രസിഡന്റ് മനോമണി, വൈസ് പ്രസിഡന്റ് സുമാ മന്മഥന്‍, പ്രഭാകരന്‍ തോട്ടുപുറത്ത്, വിജയന്‍ നാരായണീനിലയം, മന്മഥന്‍ വൈലോപ്പള്ളീല്‍, അജികുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.