Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പെന്‍ഷനേഴ്സ് അസോസിയേഷന്‍ പ്രകടനവും ധര്‍ണയും നടത്തി
07/04/2024
പെന്‍ഷന്‍ പരിഷ്‌കരണ ഗഡുവില്‍ ക്ഷാമാശ്വാസം ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ വൈക്കം സബ് ട്രഷറിയുടെ മുന്നില്‍ നടത്തിയ സമരം സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ് സലീം ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: പെന്‍ഷന്‍ പരിഷ്‌കരണ ഗഡുവില്‍ ക്ഷാമാശ്വാസം ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ വൈക്കം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം സബ് ട്രഷറിയുടെ മുന്നില്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി.
2021 ആഗസ്റ്റില്‍ വിതരണം ചെയ്യുമെന്ന് അറിയിച്ചിരുന്ന പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികയുടെ മൂന്നാം ഗഡു ഈ മാസം നല്‍കിയപ്പോള്‍ ക്ഷാമാശ്വാസ കുടിശ്ശിക ഉള്‍പ്പെടുത്താതെ പെന്‍ഷന്‍കാരെ വഞ്ചിക്കുകയായിരുന്നെന്ന് പെന്‍ഷനേഴ്സ് അസോസിയേഷന്‍ ആരോപിച്ചു. കെ.എസ്.എസ്.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ് സലീം സമരം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ബി.ഐ. പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഇ.എന്‍ ഹര്‍ഷകുമാര്‍, പി.വി.സുരേന്ദ്രന്‍, ഗിരിജ ജോജി, എം.കെ ശ്രീരാമചന്ദ്രന്‍, ലീല അക്കരപാടം, ഇടവട്ടം ജയകുമാര്‍, കെ.കെ രാജു, ടി.ആര്‍ രമേശന്‍, സി.അജയകുമാര്‍, പി.വി ഷാജി, കെ.എല്‍ സരസ്വതി അമ്മ എന്നിവര്‍ പ്രസംഗിച്ചു.