Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാധാരണക്കാരുടെ ഉന്നമനത്തിന് എല്‍.ഡി.എഫ് അധികാരത്തില്‍ വരണം : അമര്‍ജിത്ത് കൗര്‍
09/05/2016
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കുലശേഖരമംഗലം ടോള്‍ ജംഗ്ഷനില്‍ നടന്ന പൊതുസമ്മേളനം സി.പി.ഐ ദേശീയ സെക്രട്ടറിയേററ് അംഗം അമര്‍ജിത്ത് കൗര്‍ ഉദ്ഘാടനം ചെയ്യുന്നു

ചിന്തിക്കാന്‍ പോലുമാകാത്ത ജിഷയുടെ ദാരുണമരണം കേരളത്തിലെ ക്രമസമാധാന നിലയുടെ തകര്‍ച്ചയെയാണ് സൂചിപ്പിക്കുന്നതെന്ന് സി.പി.ഐ ദേശീയ സെക്രട്ടറിയേററ് അംഗം അമര്‍ജിത്ത് കൗര്‍. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയുടെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. അച്യുതമേനോനും ഇ.എം.എസും അടക്കമുള്ള ഇടതുമുഖ്യമന്ത്രിമാരുടെ കാലഘട്ടത്തിലാണ് ഭൂപരിഷ്‌ക്കരണം അടക്കമുള്ള അടിസ്ഥാനവികസനം നടപ്പിലാക്കിയത്. സാമൂഹ്യസുരക്ഷിതത്വം സാധാരണജനങ്ങള്‍ക്കാകെ ലഭ്യമാക്കിയ ഭരണമാണ് എല്‍.ഡി.എഫ് സര്‍ക്കാരുകള്‍ നടപ്പിലാക്കിയത്. ഇവിടത്തെ സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് അനുകൂലമായി മെച്ചപ്പെടുത്താനുള്ള നയരൂപീകരണം നടത്തുകയാണ് ഇടതുപക്ഷ സര്‍ക്കാരുകള്‍ ചെയ്യുന്നതെന്നും അമര്‍ജിത്ത് കൗര്‍ പറഞ്ഞു. ഇന്‍ഡ്യയില്‍ ആദ്യമായി പാവപ്പെട്ടവര്‍ക്ക് പാര്‍പ്പിട പദ്ധതി നടപ്പിലാക്കിയത് എം.എന്‍ ഗോവിന്ദന്‍ നായരുടെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കാലത്താണ്. യു.ഡി.എഫ് സര്‍ക്കാര്‍ ഇതെല്ലാം ക്ഷീണിതമാക്കി. ജനങ്ങള്‍ക്ക് ദുരിതം മാത്രമാണവര്‍ സമ്മാനിച്ചത്. കേന്ദ്രത്തില്‍ നരേന്ദ്രമോഡി ഒരുപാട് വാഗ്ദാനങ്ങള്‍ നല്‍കുന്നു. പക്ഷേ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ത്ത് സാധാരണക്കാരുടെയും കര്‍ഷകരുടെയും ജീവിതത്തെ പരിതാപകരമായ അവസ്ഥയിലേക്ക് തള്ളിവിടുകയാണ് മോഡി സര്‍ക്കാര്‍ ചെയ്യുന്നത്. സാധാരണക്കാര്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വരുന്നതിന് ഇടതുപക്ഷം വിജയിക്കണമെന്നും അമര്‍ജിത്ത് കൗര്‍ പറഞ്ഞു. കുലശേഖരമംഗലം ടോള്‍ ജംഗ്ഷനില്‍ നടന്ന സമ്മേളനത്തില്‍ മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. എല്‍.ഡി.എഫ് നിയോജകമണ്ഡലം ഇലക്ഷന്‍ കമ്മിററി പ്രസിഡന്റ് അഡ്വ. പി.കെ ഹരികുമാര്‍, സെക്രട്ടറി ടി.എന്‍ രമേശന്‍, ഇ.എം കുഞ്ഞുമുഹമ്മദ്, കെ.ശെല്‍വരാജ്, അഡ്വ. സി.ജി സേതുലക്ഷ്മി, കെ.ഡി വിശ്വനാഥന്‍, സന്തോഷ് കാലാ, കെ.എസ് രത്‌നാകരന്‍, കെ.എ രവീന്ദ്രന്‍, ബി.രാജേന്ദ്രന്‍, കെ.ആര്‍ ചിത്രലേഖ, കെ.ബി രമ, എം.പി ജയപ്രകാശ്, അഡ്വ. കൃഷ്ണകുമാര്‍, രാധാകൃഷ്ണന്‍, സ്ഥാനാര്‍ത്ഥി സി.കെ ആശ എന്നിവര്‍ പ്രസംഗിച്ചു.