Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംയുക്ത എന്‍എസ്എസ് കരയോഗം മൂത്തേടത്തുകാവില്‍ വേതാളി വാഹനം സമര്‍പ്പിച്ചു
06/04/2024
ടി.വി പുരം മേഖലാ സംയുക്ത എന്‍എസ്എസ് കരയോഗം മൂത്തേടത്തുകാവിലേക്ക് നടത്തുന്ന എതിരേല്‍പ് താലപ്പൊലികള്‍ക്കായി നിര്‍മിച്ച വേതാളി വാഹനം കരയോഗം ഭാരവാഹികള്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നു.

വൈക്കം: ടി.വി പുരം സംയുക്ത എന്‍എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലേക്ക് നടത്തുന്ന എതിരേല്‍പ് താലപ്പൊലിക്ക് ഭഗവതിയുടെ തിടമ്പ് എഴുന്നള്ളിക്കാന്‍ ഒറ്റത്തടിയില്‍ നിര്‍രിച്ച വേതാളി വാഹനത്തിന്റെ സമര്‍പ്പണം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടത്തി. സംയുക്ത കരയോഗത്തിന്റെ ഇനിയുള്ള എല്ലാ എതിരേല്‍പ് താലപ്പൊലികള്‍ക്കും വേതാളീ വാഹനത്തിലാണ് ഭഗവതിയുടെ തിടമ്പ് എഴുന്നള്ളിക്കുക. എതിരേല്‍പ് താലപ്പൊലികള്‍ക്ക് ആനയെ ഉപയോഗിക്കുന്നതിന് വരുന്ന സാമ്പത്തിക ചെലവും നിയമപ്രശ്നങ്ങളും ഒഴിവാക്കാന്‍ തന്ത്രിയുടെ അനുമതിയോട് കൂടിയാണ് എഴുന്നള്ളിപ്പിന് വേതാളി വാഹനം ഉപയോഗിക്കുന്നത്. ഇന്നലെ വൈകിട്ട് ദീപാരാധനയുടെ മുഹൂര്‍ത്തത്തില്‍ ക്ഷേത്രനടയില്‍ വേതാളീ വാഹനം സമര്‍പ്പിച്ചു. തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി, മേല്‍ശാന്തി എ.വി ഗോവിന്ദന്‍ നമ്പൂതിരി, മുഖ്യകാര്യദര്‍ശി ആനത്താനത്ത് എ.ജി വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് വാഹനം ഏറ്റുവാങ്ങി. ഊരാഴ്മക്കാരായ ഇണ്ടംതുരുത്തിമന നീലകണ്ഠന്‍ നമ്പൂതിരി, ഹരിഹരന്‍ നമ്പൂതിരി, ആനത്താനത്ത് ഇല്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി, മുരിങ്ങൂര്‍ ഇല്ലത്ത് വിഷ്ണു നമ്പൂതിരി, ആനത്താനത്ത് ബാലചന്ദ്രന്‍ നമ്പൂതിരി എന്നിവരും പങ്കെടുത്തു. വേതാളി വാഹനം അലങ്കരിച്ച വാഹനത്തില്‍ ടി.വി പുരം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നിന്നും താലപ്പൊലിയുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ സംയുക്ത കരയോഗം ഭാരവാഹികള്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു.
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ മനോജ് ബി നായര്‍, തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയേയും ഊരാഴ്മക്കാരായ ഇല്ലക്കാരേയും ആദരിച്ചു. മനോജ് ബി.നായരെ മേഖലാ ട്രഷറര്‍ ഗോപിനാഥന്‍ നായര്‍ ആദരിച്ചു. മേഖലാ ചെയര്‍മാന്‍ പി രാജശേഖരന്‍, സെക്രട്ടറി കെ കൃഷ്ണകുമാര്‍, ട്രഷറര്‍ ഗോപിനാഥന്‍ നായര്‍, കരയോഗം പ്രസിഡന്റുമാരായ ജയചന്ദ്രന്‍ നായര്‍, അശോക് കുമാര്‍, രാധാകൃഷ്ണന്‍ നായര്‍, സതീശന്‍ നായര്‍, ശ്രീകുമാര്‍ പാലാ, രാകേഷ് ടി.നായര്‍ മറ്റ് കരയോഗം ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.