Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ക്ഷേത്രത്തില്‍ ദശവതാര ചന്ദനം ചാര്‍ത്തല്‍ തുടങ്ങി
06/04/2024
വൈക്കം ക്ഷേത്രത്തിന്റെ ഭാഗമായ വടക്കേനട ശ്രീകൃഷ്ണന്‍ കോവില്‍ ക്ഷേത്രത്തില്‍ വിഷു ഉത്സവത്തിന്റെ ഭാഗമായി തുടങ്ങിയ ദശാവതാരം ചന്ദനം ചാര്‍ത്തലിന്റെ ദീപപ്രകാശനം ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി.എസ് വിഷ്ണു നിര്‍വഹിക്കുന്നു.

വൈക്കം: മഹാദേവ ക്ഷേത്രത്തിന്റെ ഭാഗമായ വടക്കേനട ശ്രീകൃഷ്ണന്‍ കോവില്‍ ക്ഷേത്രത്തിലെ വിഷു ഉത്സവവും ദശാവതാര ചന്ദനം ചാര്‍ത്തലും 14 വരെ നടത്തും. കൃഷ്ണന്‍ കോവില്‍ ക്ഷേത്രത്തില്‍ ആദ്യമായാണ് ദശാവതാരം ചന്ദനം ചാര്‍ത്തല്‍ ചടങ്ങ് നടത്തുന്നത്. ദിവസവും പുലര്‍ച്ചെ അഞ്ചിന് ഭഗവാനെ ചന്ദനം ചാര്‍ത്തി ദര്‍ശനത്തിന് ഒരുക്കും. ചടങ്ങിന്റെ ദീപപ്രകാശനം വൈക്കം ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി.എസ് വിഷ്ണു നിര്‍വഹിച്ചു. ക്ഷേത്രം മേല്‍ശാന്തി സുരേഷ് ആര്‍ പോറ്റി, ദേവസ്വം അക്കൗണ്ടന്റ് വിനീത് കുമാര്‍, ശ്രീജിത്ത് ആര്‍ നായര്‍, എന്‍.ആര്‍ അജിത്ത് കുമാര്‍, രാജേഷ് ആര്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.