Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇത്തിപ്പുഴ ഗുരുദേവ ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറി
05/04/2024
ഇത്തിപ്പുഴ ശ്രീനാരായണേശ്വര ഗുരുദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് എസ്എന്‍ഡിപി യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ രാജേഷ് മോഹന്‍ കൊടിയേറ്റുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗം 128-ാം നമ്പര്‍ വടക്കേമുറി ശാഖയുടെ കീഴിലുള്ള ഇത്തിപ്പുഴ ശ്രീനാരായണേശ്വര ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികവും ഉത്സവവും തുടങ്ങി. എസ്എന്‍ഡിപി യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം രാജേഷ് മോഹന്‍ കൊടിയേറ്റി. തന്ത്രി സുരേഷ് വൈക്കത്തുശ്ശേരി, മേല്‍ശാന്തി സുമേഷ് ശാന്തി എന്നിവര്‍ മുഖ്യകാര്‍മികരായിരുന്നു. കൊടിയേറ്റിന് മുന്നോടിയായി വിഷ്ണു സഹസ്രനാമം, ഗുരുദേവ പാരായണം എന്നിവ നടത്തി. ക്ഷേത്രം ഭാരവാഹികളായ ചെയര്‍പേഴ്‌സണ്‍ ഇന്ദിര വിജയന്‍, കണ്‍വീനര്‍ രമാ സജീവന്‍, സത്യന്‍ മണ്ണംപ്ലാക്കല്‍, വിശ്വനാഥന്‍ വിശ്വഭവന്‍, വനിതാസംഘം പ്രസിഡന്റ് മനോമണി, വൈസ് പ്രസിഡന്റ് സുമ മന്മഥന്‍, പ്രഭാകരന്‍ തോട്ടുപുറത്ത്, വിജയന്‍ നാരായണീനിലയം, മന്മഥന്‍ വൈലോപ്പള്ളില്‍, അജികുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. നാളെയാണ് ഉത്സവാഘോഷം. ശതാകലശ അഭിഷേകം, മഹാപ്രസാദഊട്ട്, പൂത്താലം, പുഷ്പാഭിഷേകം, ഗാനതരംഗിണി എന്നിവ പ്രധാന പരിപാടികളാണ്.