Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബാര്‍ അസോസിയേഷന്‍ ഇഫ്താര്‍ സംഗമവും മെറിറ്റ് ഈവനിങ്ങും നടത്തി
05/04/2024
വൈക്കം ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച മെറിറ്റ് ഈവനിങ്ങില്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ അഡ്വ. ജോര്‍ജ് ഇട്ടംകുളങ്ങരയെ ഉപഹാരം നല്‍കി ആദരിക്കുന്നു.

വൈക്കം: വൈക്കം ബാര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ കോടതി വളപ്പില്‍ ഇഫ്താര്‍ സംഗമവും മെറിറ്റ് ഈവനിങ്ങും നടത്തി. വൈക്കം മുന്‍സിഫ് അത്വീഖ് റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.ആര്‍ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമന്യായാധികാരി സി.എച്ച് അബീന, മാളികപ്പുറം മുന്‍മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരി, വൈക്കം ടൗണ്‍ ഇമാം ഹുസൈന്‍ ബാഖവി, വൈക്കം ഫൊറോന പള്ളി വികാരി ഫാ. ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍, എഴുത്തുകാരന്‍ സുബ്രഹ്‌മണ്യന്‍ അമ്പാടി, ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ജോര്‍ജ് ജോസഫ്, അഡ്വ. സ്മിത സോമന്‍ എന്നിവര്‍ പ്രസംഗിച്ചു. നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ അഡ്വ. ജോര്‍ജ് ഇട്ടംകുളങ്ങരയെ ഉപഹാരം നല്‍കി ആദരിച്ചു. വിദ്യഭ്യാസ മേഖലയില്‍ ഉന്നത വിജയം നേടിയ അഭിഭാഷകരുടെ മക്കളായ ഐശ്വര്യ ലക്ഷ്മി, ഗൗതം ഹരികുമാര്‍, സിത്താര തോമസ്, അഞ്ജന രാജീവ്, ശ്രദ്ധാ രാജേഷ്, പി.അനന്തകൃഷ്ണന്‍, ജോയല്‍ ജോസ് സാജു എന്നിവര്‍ക്കും ഉപഹാരം നല്‍കി.