Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പോളശ്ശേരി ഭഗവതി ക്ഷേത്രത്തില്‍ മീനഭരണി ഉത്സവം കൊടിയേറി
05/04/2024
പടിഞ്ഞാറേക്കര പെരുമ്പള്ളിക്കാവ് ദേവീക്ഷേത്രത്തിലെ അഷ്ടബന്ധ കലശത്തിന്റെ പൂജകള്‍ മനയത്താറ്റ് മനയ്ക്കല്‍ കൃഷ്ണന്‍ നമ്പൂതിരി നടത്തുന്നു.

വൈക്കം: പോളശ്ശേരി ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന് വ്യഴാഴ്ച രാവിലെ ക്ഷേത്രം തന്ത്രി പി.വി സാലി പുത്തന്‍പുര, മേല്‍ശാന്തി ആര്‍ ഗിരീഷ് എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറി. ശ്രീകോവിലില്‍ വച്ച് പൂജിച്ച കൊടിക്കൂറ പൂജാരികള്‍ കൊടിമരചുവട്ടിലേക്ക് അനുഷ്ഠാന വാദ്യങ്ങളുടെ അകമ്പടിയോടെ എഴുന്നള്ളിച്ചു. കൊടിയേറ്റിനുശേഷം കൊടിമരചുവട്ടില്‍ കെടാവിളക്കില്‍ പ്രസിഡന്റ് എന്‍.വിജയന്‍ ദീപം തെളിയിച്ചു. കലാമണ്ഡപത്തില്‍ കലാപരിപാടികളുടെ ദീപപ്രകാശനം നഗരസഭ ചെയര്‍പേഴ്സണ്‍ പ്രീതാ രാജേഷ് നിര്‍വഹിച്ചു. ഉച്ചക്ക് മഹാപ്രസാദഊട്ടും വൈകിട്ട് ദേശതാലപ്പൊലിയും നടന്നു. കൊടിയേറ്റ് ചടങ്ങിന് പ്രസിഡന്റ് എന്‍.വിജയന്‍, സെക്രട്ടറി എസ്.എസ് സിദ്ധാര്‍ത്ഥന്‍, വൈസ് പ്രസിഡന്റ് സി.എസ് നാരായണന്‍കുട്ടി, ജോ.സെക്രട്ടറി സി.എസ് ശിവദാസ്, ട്രഷറര്‍ കെ വിശ്വംഭരന്‍, ധീവരമഹിളാസഭ പ്രസിഡന്റ് ഗംഗാ സുശീലന്‍, സെക്രട്ടറി വീണാ എസ് ശിവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.