Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇന്ത്യ മുന്നണിയുടേത് അവസരവാദ രാഷ്ട്രീയം: പി.കെ കൃഷ്ണദാസ്
04/04/2024
എന്‍ഡിഎ കോട്ടയം പാര്‍ലമെന്റ് സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ വൈക്കം നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബിജെപി സംസ്ഥാന നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എന്‍ഡിഎ 400 സീറ്റ് നേടി അധികാരം ഉറപ്പിക്കുമ്പോള്‍ ഇന്ത്യ മുന്നണി 40 സീറ്റെങ്കിലും നേടാനുള്ള നെട്ടോട്ടത്തിലാണെന്ന് ബിജെപി സംസ്ഥാന നിര്‍വാഹ സമിതി അംഗം പി.കെ കൃഷ്ണദാസ്. എന്‍ഡിഎ കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ വൈക്കം നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഇന്ത്യ മുന്നണി അവസരവാദ രാഷ്ട്രീയം കളിച്ച് ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍ ഷാജി അധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് പി.ആര്‍ സുഭാഷ്, ബി രാധാകൃഷ്ണമേനോന്‍, പി പദ്മകുമാര്‍, എം.പി സെന്‍, ഇ.ഡി പ്രകാശന്‍, എം.എസ് രാധാകൃഷ്ണന്‍, പി.ജി ബിജുകുമാര്‍, ലതീഷ് എന്നിവര്‍ പ്രസംഗിച്ചു.