Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പെരുമ്പള്ളിക്കാവ് ക്ഷേത്രത്തിൽ അഷ്ടബന്ധ ദ്രവ്യകലശം തുടങ്ങി
04/04/2024
പടിഞ്ഞാറേക്കര പെരുമ്പള്ളിക്കാവ് ദേവീക്ഷേത്രത്തിലെ അഷ്ടബന്ധ കലശത്തിന്റെ പൂജകള്‍ മനയത്താറ്റ് മനയ്ക്കല്‍ കൃഷ്ണന്‍ നമ്പൂതിരി നടത്തുന്നു.
 
വൈക്കം: വേദമന്ത്രധ്വനികളുടെ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ പടിഞ്ഞാറേക്കര പെരുമ്പള്ളിക്കാവ് ദേവീ ക്ഷേത്രത്തിലെ അഷ്ടബന്ധ ദ്രവ്യകലശം തുടങ്ങി. തന്ത്രി മനയത്താറ്റ് മനയ്ക്കല്‍ ചന്ദ്രശേഖരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നിരവധി വേദപണ്ഡിതന്മാരുടെ നേതൃത്വത്തിലാണ് ദ്രവ്യകലശപൂജ നടത്തുന്നത്. വ്യാഴാഴ്ച രാവിലെ കുംഭേശ കര്‍ക്കരി കലശപൂജ, ബ്രഹ്മകലശപൂജ, പരികലശപൂജ, തത്വകലശാഭിഷേകം എന്നിവ നടന്നു. മനയത്താറ്റ് മനയ്ക്കല്‍ കൃഷ്ണന്‍ നമ്പൂതിരി, മനയത്താറ്റ് മനയ്ക്കല്‍ ഹരികൃഷ്ണന്‍ നമ്പൂതിരി, പ്രകാശന്‍ നമ്പൂതിരി, അജിതന്‍ നമ്പൂതിരി, കലശക്കൊടം ദാമോദരന്‍ നമ്പൂതിരി, കലശക്കൊടം ജിഷ്ണു നമ്പൂതിരി, വിനോദ് എബ്രാംതിരി, നാരായണന്‍ നമ്പൂതിരി മ്ലാനപ്പള്ളി എന്നിവരാണ് ദ്രവ്യകലശ അര്‍ച്ചന നടത്തിയത്. ക്ഷേത്രം പ്രസിഡന്റ് ബിനു ഡി.നമ്പൂതിരി, സെക്രട്ടറി പി സദാനന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി.