Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇന്ത്യാ മുന്നണി അധികാരത്തില്‍ വന്നാല്‍ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കും: രമേശ് ചെന്നിത്തല
03/04/2024
തലയോലപറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാവായിരുന്ന എ.കെ സോമന്റെ 17-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ സ്മൃതി സംഗമം കോണ്‍ഗ്രസ് ദേശീയ വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേന്ദ്രത്തില്‍ ഇന്ത്യാ മുന്നണി അധികാരത്തില്‍ വന്നാല്‍ മോദി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പൗരത്വ നിയമഭേദഗതി നിരുപാധികം പിന്‍വലിക്കുമെന്ന് കോണ്‍ഗ്രസ് ദേശീയ വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല എംഎല്‍എ. കോണ്‍ഗ്രസ്-ഐഎന്‍ടിയുസി സംസ്ഥാന നേതാവായിരുന്ന എ.കെ സോമന്റെ 17-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് തലയോലപറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ സ്മൃതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യാ മുന്നണിയുടെ സമരങ്ങളില്‍ നിന്നു വിട്ടു നില്‍ക്കുകയും നിരന്തരം കോണ്‍ഗ്രസിനെ ആക്രമിക്കുകയും ചെയ്യുന്ന പിണറായി വിജയന്‍ മോദി സര്‍ക്കാരിനെ പിന്തുണക്കുകയാണെന്നും ലാവ്‌ലില്‍ കരിമണല്‍ കേസില്‍ രക്ഷപെടുന്നതിന് ഉള്ള രഹസ്യധാരണയാണ് ഇതിന്റെ പിന്നിലെന്നും ചെന്നിത്തല ആരോപിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.കെ ഷിബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജ്, മോന്‍സ് ജോസഫ് എംഎല്‍എ, കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി അംഗം ജോസഫ് വാഴയ്ക്കന്‍, കെപിസിസി സെക്രട്ടറി ഫിലിപ്പ് ജോസഫ്, മോഹന്‍ ഡി ബാബു, പോള്‍സണ്‍ ജോസഫ്, ബി.അനില്‍കുമാര്‍, പി.ഡി ഉണ്ണി, പി.വി പ്രസാദ്, അബ്ദുല്‍ സലാം റാവുത്തര്‍, പി എന്‍ ബാബു, ജെയ് ജോണ്‍ പേരയില്‍, പി.കെ ദിനേശന്‍, എം.എന്‍ ദിവാകരന്‍, പി.പി സിബിച്ചന്‍, വി.ടി ജെയിംസ്, കെ.ഡി ദേവരാജന്‍ എന്നിവര്‍ പ്രസംഗിച്ചു.