Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാളിയമ്മനട ക്ഷേത്രത്തില്‍ ഉത്സവം: കലാമേളയ്ക്ക് ദീപം തെളിഞ്ഞു
02/04/2024
വൈക്കം തെക്കേനട കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന്റെ കലാപരിപാടികള്‍ ക്ഷേത്രം കലാമണ്ഡപത്തില്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ വി.ജി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

 

വൈക്കം: തെക്കേനട ശ്രീകാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന്റെ കലാപരിപാടികള്‍ ക്ഷേത്രം കലാമണ്ഡപത്തില്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗം വി.ജി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് കെ പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എസ് ധനഞ്ജയന്‍, സെക്രട്ടറി വി.കെ നടരാജന്‍ ആചാരി, ജോ. സെക്രട്ടറി ബി.ആര്‍ രാധാകൃഷ്ണന്‍, ട്രഷറര്‍ കെ.ബാബു, പി.ആര്‍ രാമചന്ദ്രന്‍, അമ്മിണി ശശി, ജി രമേശന്‍, എം.ടി അനില്‍കുമാര്‍, എസ് ജയന്‍, വി.എം സാബു എന്നിവര്‍ പങ്കെടുത്തു.
വിവിധ ദിവസങ്ങളില്‍ നൃത്തസന്ധ്യ, തിരുവാതിരകളി, സംഗീതസദസ്, മഹാപ്രസാദഊട്ട്, ഗാനമേള, താലപ്പൊലി, തിരുവാതിരകളി, തെക്കുപുറത്ത് കളമെഴുത്തുംപാട്ടും, വടക്കുപുറത്ത് ഗുരുതി പൂജ, നൃത്തസന്ധ്യ, ഭജന്‍സ്, വനിതാ ചിന്ത്പാട്ട്, ദേശചുറ്റുവിളക്ക്, നാടന്‍പാട്ടും പരുന്തകെട്ടും, കുംഭാഭിഷേകം, കുംഭകുട ഘോഷയാത്ര, വില്‍പാട്ട്, വലിയകാണിക്ക എന്നിവ പ്രധാന പരിപാടികളും ചടങ്ങുകളുമാണ്.