Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാളിയമ്മനട ക്ഷേത്രത്തിലെ കുലവാഴ പുറപ്പാട് ഭക്തിസാന്ദ്രമായി
01/04/2024
വൈക്കം കാളിയമ്മനട ക്ഷേത്രത്തിലെ ഉത്സവത്തിന്റെ സമാരംഭ ചടങ്ങായ കുലവാഴ പുറപ്പാട് താലപ്പൊലിയുടെ അകമ്പടിയോടെ വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ നിന്നും പുറപ്പെടുന്നു.

വൈക്കം: കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന്റെ സമാരംഭം കുറിച്ച് വെള്ളിയാഴ്ച വൈകിട്ട് കുലവാഴ പുറപ്പാട് നടത്തി. ക്ഷേത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ കെട്ടിയലങ്കരിക്കാനുള്ള വാഴക്കുലകളും നാളികേരക്കുലകളും അലങ്കാര സാധനങ്ങളും അലങ്കരിച്ച വാഹനത്തില്‍ താലപ്പൊലിയുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. വൈക്കം ക്ഷേത്രം മേല്‍ശാന്തി താലങ്ങളില്‍ ദീപം പകര്‍ന്നു. ഉത്സവത്തിന്റെ ആദ്യ ചടങ്ങായ തെക്കുപുറത്ത് കളമെഴുത്തും പാട്ടും വൈകിട്ട് നടത്തി. ക്ഷേത്രം ഭാരവാഹികളായ പ്രസിഡന്റ് കെ പുരുഷോത്തമന്‍, വൈസ് പ്രസിഡന്റ് എസ് ധനഞ്ജയന്‍, സെക്രട്ടറി വി.കെ നടരാജന്‍ ആചാരി, മറ്റ് ഭാരവാഹികളായ കെ ബാബു, അമ്മിണി ശശി, ജി രമേശന്‍, എം.ഡി അനില്‍കുമാര്‍, എസ് ജയന്‍, പി.ആര്‍ രാമചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ക്ഷേത്രം തന്ത്രി ഹരിഗോവിന്ദന്‍ നമ്പൂതിരി, മേല്‍ശാന്തി ഹരികൃഷ്ണന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികരായി.