Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പീഢാനുഭവ സ്മരണ പുതുക്കി നടത്തിയ പരിഹാര പ്രദക്ഷിണം ഭക്തിസാന്ദ്രമായി
30/03/2024
വൈക്കത്ത് ദുഃഖവെള്ളിയാഴ്ച വൈകിട്ട് വൈക്കം ടൗണില്‍ നടന്ന പരിഹാര പ്രദക്ഷണത്തില്‍ യേശു ക്രിസ്തുവിനെ കുരിശിലേറ്റാന്‍ വിചാരണ നടത്തിയ പീലാത്തോസിന്റെ അരമനയുടെ ദൃശ്യം ടി.വി പുരം ദേവാലയത്തിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ചപ്പോള്‍.

വൈക്കം: ദുഃഖവെള്ളിയാഴ്ച ദിവസം വൈകിട്ട് വൈക്കം ടൗണില്‍ വിവിധ ഇടവക പള്ളികളുടെ നേതൃത്വത്തില്‍ നടത്തിയ പരിഹാര പ്രദക്ഷിണം നഗരത്തെ ഭക്തിസാന്ദ്രമാക്കി. മരക്കുരുശുകളുമേന്തി കുരുശിന്റെ വഴിയെ ധ്യാനിച്ചുകൊണ്ട് നീങ്ങിയ പ്രദക്ഷിണത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയുടെ കീഴിലുള്ള 11 ഇടവക പള്ളികളാണ് പ്രദക്ഷിണത്തില്‍ പങ്കെടുത്തത്. സെന്റ് ജോസഫ് ഫൊറോന, വല്ലകം സെന്റ് മേരീസ്,  വൈക്കം ടൗണ്‍ നടേല്‍, ഉദയനാപുരം സെന്റ് ജോസഫ്,  ഓര്‍ശ്ലേം മേരി ഇമ്മാക്കുലേറ്റ്, ചെമ്മനത്തുകര സെന്റ് ആന്റണീസ്, കൊട്ടാരപ്പള്ളി സെന്റ് സെബാസ്റ്റ്യന്‍, തോട്ടകം സെന്റ് ഗ്രിഗോറിയോസ്, അമലാപുരി സേക്രട്ട് ഹാര്‍ട്ട്, ടി.വി പുരം തിരുഹൃദയ ദേവാലയം, ജോസ്പുരം സെന്റ് ജോസഫ് എന്നീ ഇടവക പള്ളികളാണ് പരിഹാര പ്രദക്ഷിണത്തില്‍ പങ്കെടുത്തത്.
വൈകിട്ട് നാലിന് വിവിധ ദേവാലയങ്ങളില്‍ നിന്നെത്തിയ പ്രദക്ഷിണങ്ങള്‍ പടിഞ്ഞാറെ നടയില്‍ സംഗമിച്ച് സംയുക്തമായി വെല്‍ഫെയര്‍ സെന്ററിലേക്ക് നീങ്ങി. യേശുക്രിസ്തുവിന്റെ പീഢാനുഭവങ്ങളെ അനുസ്മരിപ്പിക്കുന്ന നിരവധി നിശ്ചല ദൃശ്യങ്ങളും ടാബ്ലോകളും ഗായക സംഘത്തിന്റെ ഭക്തിഗാനങ്ങളും പ്രദക്ഷിണത്തിന് ഭക്തിയുടെ നിറമേകി. ഓരോ പള്ളികളും യേശു ദേവന്റെ പീഢാനുഭവങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ട് ആവിഷ്‌കരിച്ച നിശ്ചല ദ്യശ്യങ്ങള്‍ പരിഹാര പ്രദക്ഷിണത്തെ ആകര്‍ഷകമാക്കി.
വൈക്കം ഫാറോന പള്ളി വികാരി. ഫാ. ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍, നടേല്‍ പള്ളിയില്‍  വികാരി ഫാ. സെബാസ്റ്റ്യന്‍ നാഴിയന്‍പാറ, വല്ലകം സെന്റ് മേരീസ് പള്ളിയില്‍ വികാരി ടോണി കോട്ടയ്ക്കല്‍, തോട്ടകം സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍ വികാരി വര്‍ഗീസ് മേനാച്ചേരീല്‍, ഉദയനാപുരം സെന്റ് ജോസഫ് പള്ളിയില്‍ വികാരി ജോഷി ചിറയ്ക്കല്‍, ചെമ്മനത്തുകര സെന്റ് ആന്റണീസ് പള്ളിയില്‍ വികാരി ജിനു പള്ളിപ്പേട്ട, കൊട്ടാരപ്പള്ളി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ വികാരി സിബിന്‍ പെരിയപ്പാടന്‍, ടി.വി പുരം തിരുഹൃദയ ദേവാലയത്തില്‍ വികാരി നിക്ലോവാസ് പുന്നയ്ക്കല്‍, ഉദയനാപുരം ഓര്‍ശ്ലേം മേരി ഇമാക്കുലേറ്റ് പള്ളിയില്‍ ഫാ. ജോഷി കണ്ടത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വൈകിട്ട് അഞ്ചിന് പരിഹാര പ്രദിക്ഷണം വെല്‍ഫെയറര്‍ സെന്ററില്‍ എത്തിചേര്‍ന്നപ്പോള്‍ ഫാ. ഷാബിന്‍ കാരക്കുന്നേല്‍ പീഢാനുഭവ പ്രസംഗം നടത്തി. ഫൊറോന പള്ളി വികാരി ഫാ. ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍, നടേല്‍ പള്ളി  വികാരി ഫാ. സെബാസ്റ്റ്യന്‍ നാഴിയന്‍പാറ എന്നിവര്‍ പ്രസംഗിച്ചു.